അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്,
.
ആർക്കും ആരും നന്നാവുന്നത് കണ്ണിൽ പിടിക്കാത്ത കാലമാണ്.
നമ്മിൽ നിന്നും ഒരിക്കൽ നന്മ അനുഭവപ്പെട്ടവർ പോലും ഒരു പക്ഷേ നമ്മുടെ നേരെ തിരിഞ്ഞേക്കാം…
വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ചെവി കൊടുക്കാതെ നല്ലത് തുടർന്നുകൊണ്ടേയിരിക്കണം..
ഫലങ്ങൾ ഉള്ള മരത്തിലേക്ക് മാത്രമേ കല്ല് എറിയപ്പെടുകയുള്ളൂ…
നന്മകൾ… നന്മകളായി തന്നെ തുടരുക….
സ്‌നേഹം നിറഞ്ഞ പിതാവേ,
എന്നെ വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ വച്ച് പൗരസ്ത്യ വിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ അങ്ങ് എഴുതിയ ‘ദൈവശാസ്ത്രത്തിന്റെ ആമുഖം ‘ എന്ന ഗ്രന്ഥം വാങ്ങി വായിച്ചപ്പോൾ (2001) മനസ്സിലായി കല്ലറങ്ങാട്ട് ജോസഫ് അച്ചൻ ആരാണ് എന്നത്.
സഭാ ശാസ്ത്രം പഠിച്ചപ്പോൾ പറഞ്ഞുതന്നു ‘ആബേൽ മുതൽ സകല നീതിമാന്മാരും അടങ്ങുന്നതാണ് സഭ… അത് രക്തസാക്ഷികളുടെ രക്തത്താൽ കുതിർന്ന് വളർന്നതാണെന്ന്…
പിതാവ് പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. പ്രവർത്തികമാക്കുകയും കൂടി ചെയ്യുകയായിരുന്നു.
യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ പറയുന്നത് പോലെ (2/13) ‘പ്രവർത്തി കൂടാതെയുള്ള വിശ്വാസം ചത്തതാണ്’
പിതാവിന്റെ വിശ്വാസവും പ്രവർത്തിയും ഇപ്പോൾ ഒന്നായി തീർന്നിരിക്കുന്നു.
അഭിനന്ദനങ്ങൾ പിതാവേ, അവിടുത്തെ ശിഷ്യനായി തീരുവാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.
കഴിഞ്ഞ വർഷം (2020) വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ ഭരണങ്ങാനത്തുവച്ച് പിതാവ് പറഞ്ഞ വചനസന്ദേശം ഇന്നും എന്റെ ഓർമയിൽ ഉണ്ട് .
അത് ഇപ്രകാരം ആണ് ‘ഫ്രാൻസിസ് അസ്സീസിയ്ക്ക് ദൈവത്തിന്റെ വിളി ലഭിക്കുന്നു. ആ സ്വരം ഇതായിരുന്നു. വളരെ ജീർണ്ണതയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന എന്റെ സഭയെ നന്നാക്കിയെടുക്കുക എന്ന്’
സഭയിൽ നിന്നും കുഞ്ഞു മക്കൾ ജീർണ്ണിച്ച് പോകുന്നത് കണ്ട് വേദനിച്ച പിതാവ് ശക്തമായ രീതിയിൽ ശാസിച്ചു.
കുടുംബത്തിലെ അപ്പന് മക്കളെ ശാസിക്കാനും ശിക്ഷിക്കാനും അധികാരമുണ്ട്. മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പിതാവ് നടത്തിയ ഈ ശാസനം ഇപ്പോഴെങ്കിലും നടത്തിയില്ലായിരുന്നെങ്കിൽ നമ്മുടെ സഭയിലെ മക്കളുടെ വലിയ നാശം കാണേണ്ടി വരുമായിരുന്നു.
പിതാവിന് പരിശുദ്ധ ദൈവമാതാവിന്റെ വലിയ സംരക്ഷണം ഉണ്ട്. അമ്മയുടെ ജനന പെരുനാൾ ദിനത്തിൽ മിശിഹാ നൽകിയ വെളിപാടായിരുന്നു ഈ ശബ്ദം. ഇത് പ്രവാചക ശബ്ദം തന്നെ.
പ്രവാചകനാകുക എന്നത് ഇന്നത്തെ കാലത്ത് ദുഷ്കരം തന്നെ. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ‘ ആനന്ദത്തിന്റെ സാക്ഷികൾ’ എന്ന അപ്പോസ്തോലിക ലേഖനത്തിൽ പറയുന്നു “പ്രവാചകനായിരിക്കുക എന്ന ദൗത്യം ഒരുവനിൽ നിന്ന് ഏറെ ആവശ്യപ്പെടുന്നതും ക്ഷീണമുളവാക്കുന്നതും ഫലരഹിതമെന്നു തോന്നാവുന്നതുമകയാൽ ചിലപ്പോൾ ഏലിയയെയും യോനായെയും പോലെ, ഒഴിഞ്ഞു മാറുവാനുള്ള ഈ പ്രലോഭനം, ആ ദൗത്യം ഉപേക്ഷിക്കുവാനുള്ള പ്രലോഭനം, നിങ്ങൾക്ക് അനുഭവിക്കപ്പെട്ടേക്കാം. എന്നാൽ തങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് പ്രവാചകർ അറിയുന്നു.
ജെറമിയായെ എന്നതുപോലെ ദൈവം നമ്മെയും പ്രോത്സാഹിപ്പിക്കുന്നു. “നീ അവരെ ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്ക് നിന്നോട് കൂടെ ഞാനുണ്ട്” (ജറ 1/8)
മാർപ്പാപ്പയുടെ വാക്കുകൾക്കപ്പുറത്ത് വേറെ വാചകങ്ങൾ ആവശ്യമില്ല.
കല്ലറങ്ങാട്ട് പിതാവ് പ്രവാചകൻ തന്നെ…
ഒളിച്ചോടാൻ ശ്രമിക്കാത്ത പ്രവാചകൻ.
ദൈവത്തിന്റെ കല്പനയിൽ മുറുകെ പിടിച്ച് ദൈവത്തിന്റെ സ്വരം മാത്രം ശ്രദ്ധിച്ച് പറഞ്ഞ വാക്കുകൾ….
പ്രവാചകന് ഒരു വാക്ക് മാത്രം….
മാറ്റി പറയുന്ന രീതി ഇല്ല….
കല്ലറങ്ങാട്ട് പിതാവ് കുടുംബത്തിലെ മക്കളോട് പറഞ്ഞത് ദീർഘനാളത്തെ പ്രാർഥനയുടെയും ഉപവാസത്തിന്റെ നോമ്പിന്റെയും ചൈതന്യത്തിലാണ്.
ജറാമിയായ്ക്ക് ലഭിച്ച വെളിപാട് പിതാവിന് വലിയ ശക്തി നൽകുന്നു.
“ഭയപ്പെടേണ്ട നിന്നോട് കൂടെ ഞാനുണ്ട്”
‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന അപ്പോസ്തലിക ആഹ്വനത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ഉദ്ധരിച്ച എമിരത്തൂസ് ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ “മത പരിവർത്തനം കൊണ്ടല്ല സഭ വളരുന്നത്, മറിച്ച് ആകർഷണം കൊണ്ടാണ്”
ശ്രെഷ്ഠാചാര്യനായ കല്ലറങ്ങാട്ട് എന്നും തിരുസഭയ്ക്ക് ആകർഷണം തന്നെ.
അറിയപ്പെടുന്ന ദൈവ ശാസ്ത്രജ്ഞൻ….
പഠിച്ച്, ധ്യാനിച്ച് മാത്രം വചനം വിളമ്പുന്ന ശ്രേഷ്ട പുരോഹിതൻ….
നിരവധി ശിഷ്യ ഗണങ്ങളുടെ ഉടമ….
പൗരോഹിത്യത്തിലേയ്ക്ക് അനേകരെ ഒരുക്കിയെടുത്ത ആചാര്യൻ….
വന്ദ്യ പിതാവിന് അനേകരുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ട്….
പിതാവിന്റെ ശബ്ദം ഇനിയും ഉയരണം….
പ്രവാചക ശബ്ദത്തിനായി കാത്തിരിക്കുന്നു…
പഠന കാലഘട്ടത്തിലും അതുപോലെ ഇന്നും പിതാവിന്റെ സ്വരം – ശബ്ദം കേൾക്കുവാൻ ഒരുങ്ങി കാത്തിരിക്കുമായിരുന്നു.
ഒറ്റ ശബ്ദം….
ഒറ്റ നിലപാട്….
മാറ്റമില്ല…..
മാറ്റിപ്പറയുവാൻ രാഷ്ട്രീയക്കാരനല്ല…..
ഇത് പ്രവാചക ശബ്ദമാണ്…
വിശ്വാസമാണ്….
സത്യം പറയുന്നിടത്ത് മാപ്പിന്റെ ആവശ്യമില്ല.
പിതാവ് 2020 ഏപ്രിൽ 10 ദുഃഖവെള്ളിയാഴ്ച സഭയുടെ പത്രമായ ദീപികയിൽ എഴുതിയ എച്ചേഹോമോ (Ecce Homo) എച്ചേ ദേവൂസ് (Ecce Deus) എന്ന ലേഖനം ഓർക്കുന്നു.
നമുക്ക് കുരിശിനോട് ചേർന്ന് നിൽക്കാം. ശരീരികമായിട്ട് മാത്രമല്ല എനിക്ക് എന്റെ പ്രയാസങ്ങളും കുരിശുകളും അല്ല പ്രധാനപ്പെട്ടത്. ഈശോയുടെ കുരിശ് ആണ്. അതിനാൽ വേദനയല്ല വിശ്വാസമാണ്. ഈശോയുടെ കുരിശിലുള്ള വിശ്വാസമാണ് പരമ പ്രധാനം.
പിതാവിന്റെ അടിയുറച്ച വിശ്വാസം അത് ലേഖനങ്ങളിലും പ്രഭാഷങ്ങളിലും സംസാരങ്ങളിലും അനുഭവിക്കുവാൻ കഴിഞ്ഞ ശിഷ്യനാണ്.
പിതാവിനെ പലരും ക്രൂശിക്കുമായിരിക്കും വേദനിപ്പിക്കുവാൻ ശ്രമിക്കും. ആക്ഷേപങ്ങൾ ഉന്നയിക്കും.
ഇവിടെ ഒന്നും പതറാതെ തകരാതെ കല്ലറങ്ങാട്ട് പിതാവ് നിൽക്കും എന്ന് എനിക്ക് ഉറപ്പാണ് .
കാരണം പിതാവിന്റെ കൂടെ ദൈവം ഉണ്ട്. കുരിശിന്റെ ചുവട്ടിൽ നിന്ന അമ്മ സങ്കടങ്ങളുടെ അമ്മ മാത്രമല്ല പ്രത്യേകിച്ച് പ്രത്യാശയുടെ അമ്മ കൂടിയത്രെ (Mater Spei)
ഈ പ്രത്യാശ വലിയൊരു അഗ്നിയാണ്. നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വ ബോധമാണത്. ഈ പ്രത്യാശയിലാണ് ദൈവമാതാവിന്റെ ജനനപെരുനാളിൽ എട്ടുനോമ്പ് സമാപനത്തിൽ അഗ്നിയായി മാറിയത്.
പിതാവ് എഴുതിയത്പോലെ Ecce Deus – ഇതാ ദൈവം, നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ എന്ന്.
അതേ പിതാവേ, പിതാവിന്റെ ഉള്ളിൽ ദൈവമാണ് ഭരിക്കുന്നത്.
“ഈശോയെ ക്രൂശിക്കുക..
ബറാബാസിനെ വിട്ടുതരിക”
എന്ന ശബ്ദം ലോകത്തുണ്ട്..
ബറാബാസുമാറുടെ എണ്ണം വല്ലാതെ കൂടുന്ന കാലം. ബറബാസ്സുമാർ വന്നാൽ എല്ലാം തകർക്കും.
ഇതിന്റെയൊക്കെ നടുവിൽ ശക്തനായി നിന്ന എന്റെ ഗുരുവായ
കല്ലറങ്ങാട്ട് പിതാവിന്
അഭിനന്ദനങ്ങൾ…
സ്നേഹത്തോടെ…
ഫാ. സോണി മുണ്ടുനടക്കൽ
തിരുവനന്തപുരം