കൊല്ലം :1971 ൽ നിയമമായ എം ടി പി ആക്ടിന്റെ അൻപതാം വാർഷികദിനത്തിൽ പ്രാർത്ഥനയും പ്രതിഷേധവുമായി ഒരു കുടുംബം.കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സർക്കുലർ പ്രകാരം കൊല്ലം രൂപതയിലെ ഭവനങ്ങളിൽ കുടുംബാംഗങ്ങൾ പ്ലക്കാട് പിടിച്ചു ജീവൻ സംരക്ഷണ പ്രാർത്ഥന ചൊല്ലണമെന്ന നിർദേശം ഹൃദയത്തിൽ ഏറ്റെടുത്താണ് കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന അനിമേറ്ററും കൊല്ലം രൂപതാ കോർഡിനേറ്ററുമായ ജോർജ് എഫ് സേവ്യർ വലിയവീടും ഭാര്യ ജോസ്ഫിനും മക്കളായ എഫ്രോണും, ഇമ്നയും, ജാബിനും, ജാസനും, ജോവാഷും പ്രാർത്ഥനയോടെ ഭവനത്തിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചത്.
എം ടി പി ആക്ട് പിൻവലിക്കുക, ഭ്രൂണഹത്യ കൊലപാതകമാണ്, സ്റ്റോപ്പ് അബോർഷൻ, ഓഗസ്റ്റ് 10 ഭാരത ചരിത്രത്തിലെ കറുത്ത ദിനം, ഉദരത്തിലുള്ളത് ജീവനുള്ള കുഞ്ഞാണ് കൊല്ലരുത്, ജനിക്കുവാനുള്ള അവകാശം നിഷേധിക്കരുത് തുടങ്ങി നിരവധി ആവശ്യങ്ങൾ പ്ലക്കാഡിൽ എഴുതിയാണ് പ്രാർത്ഥനയും പ്രതിഷേധവും
എം ടി പി ആക്ട് വരുന്നതുവരെ ഭാരതത്തിൽ ഭ്രൂണഹത്യ 3 വർഷം കഠിനതടവും 500 രൂപ പിഴയുമുള്ള കൊലപാതകമായിരുന്നു. ഈ നിയമത്തിന്റെ മറവിൽ കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ രക്തമാണ് ഭൂമിയിൽ പതിച്ചത്.
ജീവന്റെ സംരക്ഷണദിനമായിട്ടാണ് കേരള കത്തോലിക്കാ സഭ ഇന്നത്തെ ദിനത്തെ ആചരിക്കുന്നത്.കൊല്ലം രൂപതയിൽ പ്രാർത്ഥനാവാരമായിട്ട് ഇത് ആചരിക്കുന്നു. കൊല്ലത്ത് ഓഗസ്റ്റ് 16 ന് പ്രോലൈഫ് പ്രാർത്ഥനാ വാരാചാരണം സമാപിക്കും.