” എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.”
യിരെമ്യാവു 18:18
ഇന്നു അനേകംപേർക്കു ആത്മീക മണ്ഡലത്തിലും ഭൗതീക മണ്ഡലത്തിലും അനുഗ്രഹം പ്രാപിക്കാൻ കഴിയാതെ വരുന്നതു നാവിന്റെ
തെറ്റായ പ്രയോഗങ്ങൾ കൊണ്ടാണു. നാവിന്റെ ദുരുപയോഗം ദൈവക്യപ തടസ്സപ്പെടുത്തുവെന്നു നാം മനസ്സിലാക്കണം. നിസ്സാരമാണെന്നു തോന്നുന്ന ഈ
പാപം ദൈവസന്നിധിയിൽ വലിയ
പാപമാണു. വാൾകൊണ്ടു വീഴുന്നവരേക്കാൾ അനേകരാണു നാവാൽ വീഴുന്നവർ. വടികൊണ്ടടിച്ചാൽ അവിടെ മുറിവുണ്ടാകാം. എന്നാൽ നാവുകൊണ്ടടിച്ചാൽ
അസ്ഥികൾ തകരും.നാവിന്റെ
തെറ്റായ ഉപയോഗങ്ങൾ എത്രയെത്ര ജീവിതങ്ങളെയാണു
തകർത്തു കളഞ്ഞിട്ടുള്ളതു..
നാവെന്ന തീയ്യാൽ എത്ര കുടുബങ്ങളാണു കത്തിയെരിഞ്ഞു നാമാവശേഷമായിട്ടുള്ളതു.
” ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
34-ാം സങ്കീർത്തനം 12,13 വാക്യങ്ങൾ
ഒരു മനുഷ്യന്റെ ആത്മീയതയെ
ഉരച്ചു നോക്കുന്ന നാഴികകല്ലാണു
നാവു. ഒരു വ്യക്തിയുടെ സംസാരം ശേഷം ശ്രദ്ധിച്ചാൽ ക്യപനിറഞ്ഞ
വ്യക്തിയാണോ എന്നു തിരിച്ചറിയാം. കാരണം അവരുടെ
വായിൽ നിന്നും അരുതാത്തതു
ഒന്നും വരികയില്ല. ആരേയും നിസാരപ്പെടുത്തി അവർ സംസാരിക്കയില്ല. അവർ ആരേയും
പരിഹസിക്കയോ പരദൂഷണം പറയുകയോ ചെയ്യില്ല. മാത്രമല്ല
അവർ ആരുടേയും പരദൂഷണം
കേൾക്കുവാൻ കാതോർക്കയും
ഇല്ല. അവർ ദോഷം പറയാതെ
അധരങ്ങളെ സൂക്ഷിക്കുന്നവരാണു. നാവു
ശരീരത്തിലെ ചെറിയ അവയവമാണെങ്കിലും ,തെറ്റായ നാവിന്റെ ഉപയോഗം കൊണ്ടു
വരുന്ന വിനകളെകുറിച്ചും മറ്റും
പ്രതിപാദിക്കുവാൻ യാക്കോബ്
ഒരു അദ്ധ്യായം മുഴുവനും മാറ്റിവച്ചിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ പ്രേരണ
സിദ്ധിച്ചു യാക്കോബെഴുതിയ
അദ്ധ്യായമാണു യാക്കോബ് 3-ാം
അദ്ധ്യായം. ആ അദ്ധ്യായം നാം എപ്പോഴും വായിക്കുന്നതു നന്നായിരിക്കും..നാവിനെ തീ എന്നാണു യാക്കോബ് പറയുന്നതു.
“അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.” യാക്കോബ് 3:5,6
നരകത്തിൽ കാണുന്നതാണു തീ.
നാവു തീയ്യായി കുടുംബങ്ങളേയും, സഭയേയും
സമുഹത്തേയും നരകതുല്യമാക്കുന്നു. ഈ തീ കത്തിക്കുന്നതു നരകത്തിന്റെ അവകാശിയായ സാത്താനാണു. ആർക്കും
മരുക്കാവുന്നതല്ലാത്ത മരണകരമായ വിഷം നിറഞ്ഞ
അവയവമാണു നാവെന്നു
യാക്കോബ് പറയുന്നു.
ഈ നാവിനെ നമ്മുക്കു സ്വയമായി അടക്കുവാൻ സാദ്ധ്യമല്ല. അതിനു പരിശുദ്ധാത്മാവിന്റെ ക്യപ കൂടിയേ തീരു. കുറ്റം പറയുന്നതും
കുറ്റം കേൾക്കുന്നതും വലിയ
പാപമാണു. നാം വളരെ നിസ്സാരമായി കാണുന്ന ഈ പാപം നമ്മുടെ ആത്മീയതയെ
തകർത്തുകളയുമെന്നു മറന്നുപോകരുതു
“നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
യാക്കോബ് 1:26
സംസാരിക്കുമ്പോൾ നമ്മുടെ
സംസാരം മറ്റുള്ളവരെ മുറിപ്പെടുത്തുമോ എന്നു നാം
ചിന്തിക്കണം. പരിഹാസികളുടെ
കൂട്ടത്തിൽ കൂടരുതു.
“ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങൾ പരിഹാസികൾ ആയിരിക്കരുതു; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.”യശയ്യാവു 28:22
വായ്കൊണ്ടു നിന്ദിക്കയും പരിഹസിക്കയും ചെയ്യുന്നതു
മരണകരമായ പാപമായി തന്നെ
ഇവിടെ ചിത്രികരിച്ചിരിക്കുന്നു.
നിസാരമായി കാണുന്ന ഈ പാപം നിത്യനാശത്തിലേക്കു വഴി തെളിയിക്കും. പൗലോസ് അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
“കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
എഫെസ്യർ 4:29,30
ചീത്ത വാക്കുകൾ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കും. നമ്മുടെ പ്രാർത്ഥനയും വചനവും നീക്കി കളയും.. അതിനാൽ ദാവിദിനെ
പോലെ നമ്മുക്കും തീരുമാനങ്ങളെടുക്കാം.
“നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.”
39-ാം സങ്കീർത്തനം 1-ാം വാക്യം.
” യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
120-ാം സങ്കീർത്തനം 2-ാം വാക്യം