He who withholds kindness from a friend forsakes the fear of the Almighty.”
(Job 6:14)
ദൈവിക നിയമങ്ങള്ന്ന അറിയാവു നിയമജ്ഞന് ഈശോയോടു ചോദിച്ചു . കല്പ്പനകളില് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശു മറുപടി നൽകി. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല.. വചനം പറയുന്നു, സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത്, വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക.
മറ്റുള്ളവരെ നാം സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നമ്മൾക്ക് നമ്മളോടു തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നാം നമ്മൾക്ക് തന്നെ ദ്രോഹം വരുത്തുവാന്‍ ആഗ്രഹിക്കുകയില്ല, നാം നമ്മൾക്ക് തന്നെ കുറവ് വരുത്തുകയില്ല, നമ്മൾക്ക് നമ്മളോടു തന്നെ ഉള്ള സ്നേഹത്തിന്റെ അളവായിരിക്കണം, മറ്റുള്ളവരോടുളള നമ്മളുടെ സ്നേഹത്തിന്റെ അളവും.അയല്ക്കാരന് അഥവാ സഹാദരൻ ആരാണ് എന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ സഹായം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ അയല്‍ക്കാരനാണ്. ഈ അയല്ക്കാരന് അടുത്താകാം, അകലെയുമാകാം, സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള് മാറരുത്.
സ്വയം സ്നേഹിക്കാത്തവന് അപരനെ സ്നേഹിക്കാനവില്ല, അപരനെ സ്നേഹിക്കാനാവാത്തവന് ദൈവത്തെ സ്നേഹിക്കനാവില്ല.. അതുകൊണ്ട് തന്നെയാണ് വചനം നമ്മെ പഠിപ്പിക്കുന്നത് കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന്. ഇന്ന് മനുഷ്യന് നിറം, പണം, സ്ഥാനമാനം ഇവയൊക്കെ കണ്ടു സ്നേഹിക്കുന്ന കാലമാണ്. അപരനെ അവന്റെ നിറത്തോടും കുറവോടും പരിമിതികളോടും കൂടെ സ്വീകരിക്കുവാനും സ്നേഹിക്കുവാനും സാധിക്കണം, എങ്കിൽ മാത്രമേ ദൈവത്തിന്റെ അനുഗ്രഹം നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.