Have forgotten the Lord, your Maker, who stretched out the heavens and laid the foundations of the earth,
(Isaiah 51:13) ✝️
ജീവിതയാത്രയിൽ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും അവഗണനയുടെയും ഇടുങ്ങിയ ഇടനാഴികളിൽനിന്ന് കാരുണ്യവാനായ ദൈവം അനേകരെ കരംപിടിച്ചുയർത്തി, സമ്പത്തിന്റെയും സമുന്നതമായ സാമൂഹിക ബന്ധങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും രാജവീഥികളിലേക്കു നയിക്കുമ്പോൾ, പലരും തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെയും അവിടെനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തെയും മറന്നുപോകുന്നു. ജീവിതത്തിൽ വ്യത്യസ്തമായ വഴികളിലൂടെയാണ് ദൈവം നമ്മേ നയിക്കുന്നതെന്നും കൂടെ നടക്കുന്നതും എന്നും നാം തിരിച്ചറിയണം.
യുവാവായ സോളമനോട് ഭാവീദ് രാജാവ് പറയുന്ന കാര്യം ഉണ്ട്, നിന്റെ പിതാവായ ദൈവത്തെ മറക്കരുത്, അവനെ അറിയുക എന്നത് ആയിരുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം മാതാപിതാക്കളിൽ നിന്ന് ദൈവത്തെ അറിഞ്ഞത് കൊണ്ട് നിങ്ങൾ ദൈവത്തെ സ്വയമേ അറിയും എന്ന് അർത്ഥമില്ല, ആൽമിയ ജീവിതത്തിൽ നാം ഒരോരുത്തരും ദൈവത്തെ വ്യക്തിപരമായി അറിയുക എന്നത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. ഈ കാലത്തെ മനുഷ്യമക്കളുടെ ഏറ്റവും വലിയ പാപം കഴിഞ്ഞ കാലം ദൈവം ചെയ്തു തന്ന നൻമകൾ എല്ലാം മറന്നു പോകുന്നു എന്നതാണ്. ദൈവത്തെ മറക്കാത്തവനെ ദൈവം അനുഗ്രഹിക്കും
നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. നാം അനുദിനം ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കണം. ദൈവിക നന്മകളുടെ നന്ദിയുള്ള ഓര്മ്മകളാണ് അനുദിനം നമ്മെ നയിക്കേണ്ടത്.
ഒന്നുമില്ലായ്മയിൽ നിന്നു നമ്മെ കോരിയെടുത്ത ദൈവത്തെയും മറക്കരുതെന്ന് ആവർത്തന പുസ്തകത്തിൽ ദൈവപുരുഷനായ മോശെ ആവർത്തിച്ചു നൽകുന്ന ശ്രേഷ്ഠമായ കല്പന ദൈവമക്കളുടെ ജീവിതവ്രതമാകണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.