If only you had paid attention to my commandments! Your peace would have been like a river
(Isaiah 48:18)✝️
പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്. പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു നക്ഷത്രമോ, ഗ്രഹമോ പ്രപഞ്ച നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ സർവ്വ നാശം സംഭവിക്കും. അതുപോലെ നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്കിയിരിക്കുന്ന സന്മാർഗ്ഗീവും, ദൈവികവുമായ നിയമങ്ങൾ നാം അനുസരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കും. ഒരു മനുഷ്യനും അവന്റെ ഹിതപ്രകാരം ജീവിക്കാൻ കഴികയില്ല. ദൈവവചനത്തെ നാം അംഗീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കുന്നു.
നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. ദൈവത്തോടുള്ള അനുസരണം ത്യാഗംപോലയാണ്, എങ്കിലും നാം കർത്താവിന്റെ വചനം ആകുന്ന കൽപന അനുസരിക്കുകയും ദൈവഹിതത്തിനു കീഴ്പെടുകയും ചെയ്യുമ്പോൾ അനുഗ്രഹവും പ്രതിഫലവും നമുക്കുണ്ട്. ദൈവകൽപനകൾ അനുസരിക്കുമ്പോൾ നാം ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. യോഹന്നാന് 14 : 15 ൽ പറയുന്നു, നിങ്ങള് എന്നെ സ്നേഹിക്കുന്നുവെങ്കില് എന്റെ കല്പന പാലിക്കും.
ലോകത്തിൽ മനുഷ്യനാൽ നിർമിതമായ വിവിധ രാജ്യങ്ങളിലെ നിയമസംഹിതകളുടെ അടിസ്ഥാനം ബൈബിളിൽ നിന്നായിരുന്നു. ലോകത്തിൽ പല രാജ്യങ്ങളിലെയും നിയമസംഹിതയ്ക്ക് പലവിധ പോരായ്മ ഉണ്ട്. കാരണം എല്ലാ നിയമങ്ങൾക്കും ജനങ്ങൾക്ക് തുല്യനീതി പ്രദാനം ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ കൽപന എന്ന തിരുവചനം എല്ലാവർക്കും തുല്യനീതി പ്രദാനം ചെയ്യുകയും അത് അനുസരിക്കുന്നവർക്ക് ആൽമീയവും ഭൗതികവുമായ എല്ലാവിധ അനുഗ്രഹങ്ങളും സമാധാനവും ജീവിതത്തിൽ നദിപോലെ ഒഴുകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.