കൽപറ്റ: എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ഇൻഷൂറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന മാനന്തവാടി രൂപത യിലെ പ്രഥമ ഇടവകയായി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പറളിക്കുന്ന്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആക്സിഡൻറൽ കെയർ, പ്രധാൻമന്ത്രി ബീമായോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമായോജന എന്നീഇൻഷൂറൻ പദ്ധികളിലും അംഗങ്ങളായി കൊണ്ടാണ് സുരക്ഷിതകുടുംബം എന്ന ലക്ഷ്യം കൈവരിച്ചത്.

ഇതിനായി കേരള ലേബർ മൂവ് മെൻറ് മാനന്തവാടി രൂപ ത, പോസ്റ്റൽ ഡിപ്പാർട്ട് മെൻ്റ്, ബാങ്കിംഗ് ഫിനാൻഷ്യൽ ലിറ്ററിസി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സുരക്ഷാ ക്യാമ്പ്യയ്ൻ ഇടവക വികാരി ഫാ.തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു.

കെ .എൽ .എം രൂപതാ ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ, പോസ്റ്റ് പേമെൻ്റ് ബാങ്ക് വയനാട് ജില്ലാ സീനിയർ മാനേജർ നിയ ലിസ് ജോസ് കെ.എൽ.എം രൂപതാ പ്രസിഡൻ്റ് ബിജു പോൾ, കോഡിനേറ്റർ മിനി ഉണ്ണികൃഷ്ണൻ, സോണിമംഗലത്ത്, മനോജ് നെല്ലിയാനിയിൽ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്