കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്…
.കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ….

ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….
അവിടെയെല്ലാം കണ്ടത് വിശുദ്ധ കുർബാന കൈകളിൽ കൊടുക്കുന്നതാണ്….
കേരളത്തിൽ എത്രയോ സാത്താൻ ആരാധകസമൂഹങ്ങൾ ഉണ്ടെന്ന് നമ്മൾ തന്നെ വേവലാതിപ്പെടാറുണ്ട്….
ദിവ്യകാരുണ്യ അവഹേളനത്തിന് ഒരുമ്പെട്ടു ഇറങ്ങിയിരിക്കുന്ന സംഘങ്ങൾക്ക് ഇത്തരം പെരുന്നാൾ ആഘോഷങ്ങൾ ചാകരയാണ്…..

കൊറോണ മാറി ആളുകളെല്ലാം കൊറോണയെ കുറിച്ച് മറന്നുതുടങ്ങിയ ഒരു കാലഘട്ടം ആയിട്ടും നമ്മുടെ സഭനേതൃത്വം ഇത്തരം കാര്യങ്ങളിൽ അലംഭാവം പുലർത്തുന്നത് വേദനജനകമാണ്…..
സമയത്തിന്റെയോ ആരോഗ്യത്തിന്റെയോ പേര് പറഞ്ഞ് കൈയിൽ കൊടുത്ത് അവസാനിപ്പിക്കാൻ നമ്മുടെ അച്ചന്മാർക്ക് ധൃതിവളരെ കൂടുതലാണെന്ന് തോന്നാറുണ്ട്….
ദിവ്യകാരുണ്യ അവഹേളനത്തിന് സഭ നേതൃത്വം തന്നെ വഴി ഒരുക്കരുത്….
പല പള്ളികളിലും കൊറോണക്ക് ശേഷം പെരുന്നാൾ ആഘോഷം കൂട്ടി… ഗാനമേളയോ പ്രദക്ഷിണങ്ങളോ നേരം വൈകുന്നതിൽ നമുക്ക് യാതൊരു പ്രശ്നമില്ല…
എന്നാൽ കുർബാന നേരം വൈകിയാൽ അത് വല്ലാത്ത പ്രശ്നം ആയിമാറുന്നു….ആളുകൾ കൂടുമ്പോൾ വരാത്ത എന്ത് ആരോഗ്യപ്രശ്നമാണ് നാവിൽ കുർബാന സ്വീകരിക്കുമ്പോ വരുന്നത്…..???
കത്തോലിക്കർ എന്നാണോ യഥാർത്ഥ ആരാധനയായ പരിശുദ്ധ കുർബാനയിൽ മായം ചേർക്കാൻ തുടങ്ങിയത്… എന്നാണോ കുർബാനയേക്കാൾ സ്ഥാനം നൊവേനക്കും മറ്റ് ഭക്തഭ്യാസങ്ങൾക്കും കിട്ടാൻ തുടങ്ങിയത്….

കുർബാനയെക്കാൾ അത്ഭുതം മറ്റു പലതിലും കാണാൻ തുടങ്ങിയത് അന്നത്തോടെ സഭയിൽ പ്രശ്നങ്ങൾ വരാനും തുടങ്ങി…..
കേരളസഭ നവീകരണ കാലഘട്ടത്തിലൂടെ പോകുകയല്ലേ…. കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..
ഇത്തരം കാര്യങ്ങളിൽ യാക്കോബായ,ഓർത്തഡോൿസ് സഭകളെ തന്നെ കണ്ടുപഠിക്കണം…..
അവർ കുർബാനക്ക് കൊടുക്കുന്ന വില മാതൃകപരമാണ്….. കൊറോണ വന്നിട്ട് കൂടിയും അവർ നാവിലെ കുർബാന കൊടുത്തിട്ടുള്ളു….
.ഒരു സമയത്തിന്റെ പേര് പറഞ്ഞ് ആരാധനയിൽ അവർ വെള്ളം ചേർത്തിട്ടില്ല…..

Nb: പെരുന്നാൾ ആഘോഷം വേണ്ടെന്നല്ല ഞാൻ പറഞ്ഞത്… ഞാൻ നല്ലപോലെ പെരുന്നാൾ ആഘോഷിക്കുന്ന ആളാണ്…
പക്ഷെ പരിശുദ്ധ കുർബാനക്ക് പ്രാധാന്യം നൽകുകയും ദിവ്യകാരുണ്യ അവഹേളനങ്ങൾക് വഴി ഒരുക്കുകയും ചെയ്യരുതേ എന്നാണ് പോസ്റ്റിൽ പറയാൻ ശ്രെമിച്ചത്……

Midhun Thomas