എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും..

ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ നിന്നും അവരെ പിന്തിരിപ്പിക്കാനും ഭക്തി രാഹിത്യത്തിലേക്ക് അവരെ നയിക്കാനും കാരണമാവും..
ഈ വാർത്ത FB യിൽ കണ്ടപ്പോ കാര്യം അറിയാൻ കൊരട്ടി പള്ളിയിലെ വികാരിയെ വിളിച്ചു,

തിരുന്നാളിന്റെ തിരക്കിൽ ആയതുകൊണ്ട് ഒത്തിരി സംസാരിക്കാൻ സമയം കിട്ടിയില്ല, എങ്കിലും ഈ പൂവൻകുല വണക്കം വിഗ്രഹാരാധന അല്ലേ എന്ന് ചോദിച്ചപ്പോ അച്ചൻ ചോദിക്കുവാ ‘അപ്പോ വിശുദ്ധരെ വണങ്ങുന്നതോ’ എന്ന്?
സഭ വിശുദ്ധരായി പ്രഖ്യാപിച്ച വിശുദ്ധന്മാരെ വണങ്ങുന്നതും പൂവൻകുലയും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചപ്പോ അച്ചൻ ഉടനെ അപ്പോൾ അമ്പ് വണങ്ങുന്നതോ എന്ന് ചോദിച്ചു,

ഞാൻ ഏതായാലും ഒരമ്പും വണങ്ങാറില്ല എന്നും അങ്ങനെ ഉണ്ടെങ്കിൽ അതും തെറ്റാണെന്നും പറഞ്ഞു, ഇതിന്റെ ചരിത്രത്തെ കുറിച്ച് ചോദിച്ചപ്പോ യൂട്യൂബിൽ ഉണ്ടെന്ന് മാത്രം പറഞ്ഞ് കൂടുതൽ ഒന്നും പറയാതെ തിരുന്നാളിന്റെ തിരക്ക് പറഞ്ഞ് അച്ചൻ ഫോൺ കട്ട് ചെയ്തു..

അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?
ക്രിസ്ത്യൻ പള്ളികളിൽ മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധന്മാരുടെയും രൂപമെല്ലാം മാറ്റി അവിടെ ഈശോയുടെ രൂപം മാത്രം വെച്ചിരുന്നാലും മാതാവിനും യൗസേപ്പിതാവിനും വിശുദ്ധന്മാർക്കും യാതൊരു പ്രശ്നവും ഉണ്ടായിരിക്കില്ല..
ജനമെല്ലാം ഈശോയെ മാത്രം വണങ്ങുന്നതും ആരാധിക്കുന്നതും കാണുന്നതിനേക്കാൾ വലിയ സന്തോഷം അവർക്ക് വേറെ ഉണ്ടാവില്ല.. കാരണം അവരെല്ലാം ജീവിച്ചതും മരിച്ചതും ഈശോയ്ക്ക് വേണ്ടിയും ഈശോയുടെ മഹത്വത്തിനു വേണ്ടിയും മാത്രം ആയിരുന്നു.. “അവന് വളരുകയും ഞാന് കുറയുകയും വേണം” (യോഹ 3:30) എന്ന യോഹന്നാന്റെ അതെ മനോഭാവം ആയിരുന്നു അവർക്കെല്ലാം ഉണ്ടായിരുന്നത്..
വിശ്വാസികൾക്ക് വിശുദ്ധരുടെ ജീവിതം മാതൃക ആക്കാനും അവരോടു മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കാനുമൊക്കെ വേണ്ടി സഭ ഇവരുടെയൊക്കെ സ്വരൂപങ്ങൾ പള്ളികളിൽ വെക്കാനും പ്രാർത്ഥിക്കാനും അനുവാദം കൊടുത്തു.. ആയതിനാൽ തന്നെ അതിനെ വണങ്ങുന്നതും മാധ്യസ്ഥം പ്രാർത്ഥിക്കുന്നതും തെറ്റല്ല..
പക്ഷെ ഈ മാതാവിനെയും വിശുദ്ധരെയും ചാരി സാമ്പത്തീക നേട്ടത്തിന് വേണ്ടി ‘വാഴക്കുല’ പോലുള്ള വസ്തുക്കളുടെ ‘വണക്കം’ നടത്തുന്ന ദേവാലയങ്ങൾ ചെയ്യുന്നത് കടുത്ത ഒന്നാം പ്രമാണ ലംഘനം തന്നെ ആണ്..
‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നപോലെ ഇതൊക്കെ കണ്ടിട്ടും കാണാത്തപോലെ നടപടി എടുക്കാതെ ഇരിക്കുന്ന അധികാരികളും ദൈവത്തിന്റെ മുന്നിൽ കണക്ക് കൊടുക്കേണ്ടി വരും..

Joji Kolenchery
ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന പൂവൻകുല ആരെയാണ് പ്രതിനിദാനം ചെയ്യുന്നത്?
സ്വരൂപങ്ങൾക്കു നൽകുന്ന ക്രൈസ്തവവണക്കം വിഗ്രഹങ്ങളെ നിരോധിക്കുന്ന പ്രഥമ കൽപനയ്ക്കു വിരുദ്ധമല്ല.
തീർച്ചയായും “ഒരു സ്വരൂപത്തിനു നൽകപ്പെടുന്ന വണക്കം അതിന്റെ ആദിരൂപത്തിലേക്കു കടന്നുചെല്ലുന്നു.” “ഒരു സ്വരൂപത്തെ വണങ്ങുന്നവർ അതിൽ ചിത്രീകരിക്കപ്പെട്ട വ്യക്തിയെ വണങ്ങുന്നു.
തിരുസ്വരൂ പങ്ങൾക്കു നൽകുന്ന ബഹുമാനം ആദരവാർന്ന വണക്കം ആണ് ദൈവത്തിനു മാത്രം അർഹമായ ആരാധനയല്ല.മതപരമായ വന്ദനം സ്വരൂപങ്ങളെത്തന്നെ കേവലം വസ്തുക്കളായി പരിഗണിച്ചുകൊണ്ട് അവയെത്തന്നെ ലക്ഷ്യം വയ്ക്കുന്നതല്ല, പിന്നെയോ, മനുഷ്യാവതാരം ചെയ്ത ദൈവത്തിങ്കലേക്കു നമ്മെ നയിക്കുന്ന സ്വരൂപങ്ങൾ എന്ന നിലയിൽ നല്കപ്പെടുന്നതാണ്. സ്വരൂപത്തിലേക്കുള്ള നീക്കം ഒരു സ്വരൂപമെന്ന നിലയിൽ അതിൽത്തന്നെ അവസാനിക്കുന്നില്ല. പിന്നെയോ അത ആരുടെ സ്വരൂപമാണോ ആ വ്യക്തിയിൽ ചെന്നെത്തുന്നു.( CCC 2132)
വിശുദ്ധരുടെ സ്വരൂപങ്ങൾ വണങ്ങുമ്പോൾ ആ സ്വരൂപം പ്രതിനിദാനം ചെയ്യുന്ന വിശുദ്ധനെ ഓർക്കാനും വിശുദ്ധന്റെ ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതിയുള്ള ജീവിത വിശുദ്ധി മാതൃകയാക്കാനും നമ്മെ സഹായിക്കുന്നു.

ഇത് എന്തൊരു വിഡ്ഢിത്തരം ആണ്.!!
യേശുക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും മറ്റ് വിശുദ്ധരുടെയും രൂപങ്ങളിൽ തൊട്ട് വണങ്ങുന്നതു പോലെ വിശ്വാസികളെ ഒരു വാഴക്കുല തൊട്ട് വണങ്ങാൻ പ്രേരിപ്പിക്കുന്നത് ഒരിയ്ക്കലും ശരിയല്ല, അത് പാപമാണ്, അത് വിഗ്രഹാരാധനയാണ്…
കൊരട്ടിപ്പള്ളിയിൽ വാഴക്കുല വണങ്ങാൻ വച്ചാൽ നാളെ മറ്റു ചില പള്ളികളിൽ കോഴിയുടെയും ആടിന്റെയും കുതിരയുടെയും ഒക്കെ രൂപങ്ങൾ സ്ഥാപിക്കേണ്ടി വരുമല്ലോ?
പ്രിയ വിശ്വാസികളെ നീ നിന്റെ ദൈവമായ കർത്താവിനെ മാത്രമെ ആരാധിക്കാവൂ…

സി. സോണിയ തെരേസ് ഡി. എസ്. ജെ
Soniya Kuruvila Mathirappallil (Sr Sonia