തൃശ്ശൂർ . തൃശൂർഅതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് പി.ഐ. ലാസർ മാസ്റ്റർ അർഹനായി . തൃശ്ശൂർ അതിരൂപതക്കും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡ് .
15,001 രൂപയും , ശിലാ ഫലകവും , പ്രശസതി പത്രവും ആണ് അവാർഡ് . നവംബർ പന്ത്രണ്ടാം തീയതി തൃശൂർ സെൻതോമസ് കോളേജ് മെഡിലികോട്ട് ഹാളിൽ വെച്ച് നടക്കുന്ന അതിരൂപത മാധ്യമ ദിനത്തിൽ മാർ ആൻഡ്രൂസ് താഴത്തു പിതാവ് മാസ്റ്റർക്ക് അവാർഡ് കൈമാറും.