കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ
യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു.
തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ് ആ കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള കേസ് സുപ്രീംകോടതിയിലാണ്.അമ്മയുടെ ആഗ്രഹമനുസരിച്ച് ഗർഭസ്ഥശിശുവിനു വധശിക്ഷ വിധിക്കുമോയെന്നറിയില്ല. പക്ഷേ, ”ഏതു കോടതിയാണ് ഹൃദയമിടിപ്പുള്ള ഒരു ഭ്രൂണ ത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത്?
തീർച്ചയായും അതു ഞങ്ങളല്ല” എന്ന ജഡ്ജിയുടെ ചോദ്യവും ഉത്തരവും നമ്മുടെ മനുഷ്യാവകാശത്തിന്റെ പൊള്ളത്തരങ്ങളെ വേട്ടയാടുകതന്നെ ചെയ്യും.രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായും സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളർത്താൻ സാധിക്കാത്തതിനാൽ ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.
ഒക്ടോബർ ഒമ്പതിന് സുപ്രീംകോടതി ഇതിന് അനുമതി നൽകി. എന്നാൽ ഗർഭഛിദ്രം അനുവദിക്കരുതെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രേന്ദ്രസർക്കാർ ഹർജി നൽകിയതോടെ, ഗർഭഛിദ്രത്തിന് അനുമതി നൽകിയ ജസ്റ്റീസ് ഹിമ കോഹ്‌ലി, ജസ്റ്റീസ് ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു.ജസ്റ്റീസ് ബി.വി. നാഗരത്ന സർക്കാരിന്റെ ഹർജി തള്ളിക്കളഞ്ഞ് വിധി നടപ്പാക്കാൻ നിർദേശിച്ചു. പക്ഷേ, ”ഏതു കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത്?
തീർച്ചയായും അതു ഞങ്ങളല്ല” എന്നാണ് ജസ്റ്റീസ് ഹിമ കോഹ്ലി പറഞ്ഞത്. തുടർന്നാണ് വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്. “പ്രായപൂർത്തിയാകാത്ത അവിവാഹിതകളുടെയും ലൈംഗികാക്രമണത്തി ലെ ഇരകളുടെയും കേസുകളിൽനിന്ന് ഇതിനെ വേർതിരിച്ചു കാണണം.
വിവാഹിതയായ ഒരു സ്ത്രീയാണവർ. 26 ആഴ്ച അവർ എന്തെടുക്കുകയായിരുന്നു? രണ്ട് കുഞ്ഞുങ്ങളുള്ള അവർക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ അറിയാം. ഗർഭസ്ഥശിശുവിന്റെ അവകാശങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്” ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.തുടർന്നു കോടതി പറഞ്ഞ കാര്യം ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള അവകാശങ്ങളുടെ പുറമ്പോക്കിൽ ഉപേക്ഷിക്കപ്പെടുന്ന ഗർഭസ്ഥശിശുക്കളുടെ നി ലവിളികളോടുള്ള ചരിര്രപരമായ പ്രതികരണമായിട്ടുണ്ട്.
കോടതി ഇങ്ങനെ പറഞ്ഞു: ഭരണഘടനയുടെ 21-ആം അനുഛേദം അനുസരിച്ച് സ്ത്രീയുടെ സ്വയംനിർണയാവകാശം തീർച്ചയായും പ്രധാനമാണ്. സ്ത്രീയുടെ ഭാഗം പറയാൻ താങ്കളും സർക്കാരിന്റെ ഭാഗം പറയാൻ ഐശ്വര്യ ഭാട്ടിയുമുണ്ട്. ഗർഭസ്ഥ ശിശുവിന്റെ ഭാഗം വാദിക്കാൻ കോടതിയിൽ ആരുണ്ട്?
കാലങ്ങളായി കത്തോലിക്കാ സഭയും ഗർഭഛിദ്രത്തെ എതിർക്കുന്ന സംഘടനകളു മൊക്കെ ഉന്നയിക്കുന്ന ഈ ചോദ്യം കോടതിയിലും ഉത്തരം തേടുകയാണ്. ഇപ്പോൾ പുറത്തെടുത്താൽ ശിശു അതിജീവിച്ചാൽ പോലും വൈകല്യങ്ങളുണ്ടാകും. അപ്പോൾ അതിനെ ആരെങ്കിലും ദത്തെടുക്കാനുള്ള സാധ്യതയും കുറയും. ഒരു രണ്ടു മാസംകൂടി അവർക്കു കാത്തിരുന്നുകൂടേ?
ഒരു കോടതി ഉത്തരവിലൂടെ എങ്ങിനെയാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുക – ചീഫ് ജസ്റ്റീസ് ചോദിച്ചു.ഇന്നു രാവിലെ കോടതി വീണ്ടും കേസ് പരിഗണിക്കും. കോടതി ഉത്തരവ് കുഞ്ഞിനെ മരണത്തിലേക്കു തള്ളിവിടുമോയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. വിധിയെന്തായാലും ചോദ്യങ്ങൾ അവശേഷിക്കും?
യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്.നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചൂണ്ടിക്കാ ണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു.
നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്, 26 ആഴ്ച മുതലുള്ള ഗർഭസ്ഥശിശുക്കളുടെ കാരൃമാണ്. 24 ആഴ്ച വരെയുള്ളതിന് ഇന്ത്യയിൽ അനുമതിയുണ്ടെന്നും മറക്കരുത്. ഗർഭാവസ്ഥയുടെ തുടക്കം മുതൽ ഭ്രൂണത്തിനു ജീവനുണ്ടെന്ന ജൈവശാസ്ത്രപരമായ യാഥാർഥ്യത്തെ അവഗണിക്കുന്നതല്ലേ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി നിയമം) എന്നു ചിന്തിക്കേണ്ടതാണ്.
മനുഷ്യർക്കു ദ്രോഹം മാത്രം ചെയ്യുന്ന തെരുവുനായ്ക്കളെയും മനുഷ്യരെ കൊന്നൊടുക്കുന്ന വന്യജീവികളെയും തൊട്ടുപോകരുതെന്നു പറഞ്ഞ് അലമുറയിടുന്ന ലോകത്ത് 7.3 കോടി ഗർഭസ്ഥശിശുക്കളെ വർഷംതോറും കൊന്നൊടുക്കുന്നു. ദിവസം രണ്ടു ലക്ഷം കൊലപാതകങ്ങൾ!
ഗർഭപാത്രത്തിൽ മനുഷ്യൻ നടത്തുന്ന ഭീകരാക്രമണമല്ലാതെ മറ്റെന്താണിത്?
മനുഷ്യജീവനെസ്നേഹിക്കുക , ആദരിക്കുക ,സംരക്ഷിക്കുക .മനുഷ്യജീവൻ സംരക്ഷിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടലുകളെ ,കാഴ്ചപ്പാടിനെഅനുമോദിക്കുന്നു .
ജീവൻെറ സംരക്ഷണത്തിൻെറ സന്ദേശം വ്യാപകമാകുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ .നന്ദി ,ആശംസകൾ .
സാബു ജോസ് .
എക്സിക്യൂട്ടീവ് സെക്രെട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ .9446329343 .
അതു പറയാൻ ഇപ്പോഴും കോടതികൾക്കു കഴിയുന്നു എന്നത് മഹാകാര്യമാണ്.ജീവൻ സംരക്ഷിക്കാനുള്ള ശ്രദ്ധ സന്തോഷം ,അഭിമാനം നൽകുന്നു .
ഈ വാർത്ത നന്നായി റിപ്പോർട്ട് ചെയ്യുവാൻ ദീപിക തയ്യാറായതും കണ്ടു .നന്ദി അനുമോദനങ്ങൾ