God has blessed you forever.”
(Psalm 45:2) ✝️
ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ 3: 9 ൽ പത്രോസ് ഓർമപ്പെടുത്തുന്നു. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാൻ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാൾ ഉന്നതനാക്കും (നിയ. 28:1-2).
ദൈവത്തിന്റെ അനുഗ്രഹം നാം സ്വീകരിക്കുകയും, അതുപോലെ മറ്റു വ്യക്തികൾ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി മറ്റുള്ളവർക്ക് നാം വഴിയൊരുക്കുകയും ചെയ്യണം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. നമ്മുടെ ആവശ്യങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ദൈവത്തെ കൊണ്ടുവന്ന് അവ പരിഹരിക്കുവാന്‍ ദൈവം നമ്മുടെ മുമ്പില്‍ പല അവസരങ്ങളും ഒരുക്കുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മനുഷ്യരും ഉണ്ട്; ഉപയോഗപ്പെടുത്താത്ത മനുഷ്യരും ഉണ്ട്. ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ ആവശ്യങ്ങളില്‍ ദൈവം ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഉപയോഗപ്പെടുത്താത്തവരുടെ പ്രശ്നങ്ങള്‍ തുടരുകയോ അവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യുന്നു.
കുടുംബങ്ങളെ തകര്‍ക്കുന്ന മദ്യവും മയക്കുമരുന്നുകളും ആഢംബരത്തിന്റെ ധൂര്‍ത്തുകളും, അവിഹിത ബന്ധങ്ങളും ഒഴിവാക്കുക. പ്രാര്‍ത്ഥനയാണ് കുടുംബത്തിന്റെ ശക്തി. സ്നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കുക. നിന്നെ ഞാൻ അനുഗ്രഹിക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹവഴികളിലൂടെ നാം നടക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.