വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി.


രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി.

വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു .



