ബൈബിളിൽ മാർക്കോസിന്റ് സുവിശേഷം 10: 17 ൽ ധനികനായ ഒരു യുവാവിന്റെ കഥ പറയുന്നുണ്ട്. സമ്പന്നനായ ആ യുവാവിനോട് ക്രിസ്തു പറയുന്നു; ” നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തതിനു ശേഷം എന്നെ പിന്തുടരുക ” സമ്പന്നനായ ആ യുവാവ് അത് കേട്ട് വിഷമത്തോടെ തിരിച്ചുപോയി എന്നും പറയുന്നുണ്ട് . എന്നാൽ തനിക്കുണ്ടായിരുന്ന സമ്പത്തും പ്രശസ്തിയും സുഖസൗകര്യങ്ങളെല്ലാം തന്റ പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ, അവന്റ മണവാട്ടിയായി അനുഗമിച്ച അനുഭവ കഥയാണ് അമേരിക്കക്കാരിയായ ഹോളിവുഡ് നടി ഡൊളാറസ് ഹാർട്ടിന് പറയാനുള്ളത്.
1938 ഒക്ടോബർ 20-ന് ചിക്കാഗോയിലാണ് ഡോളോറസ് ജനിച്ചത്. അക്കാലത്ത് അറിയപ്പെട്ടിരുന്ന നടൻ ബെർട്ട് ഹിക്സിന്റെയും ഹാരിയറ്റ് ഹിക്സിന്റെയും ഏക മകളായിരുന്നു അവൾ. ഹാർട്ടിന്റെ അച്ഛന് ലഭിച്ച സിനിമാ ഓഫറുകളെ പിന്തുടർന്ന് കുടുംബത്തെ ചിക്കാഗോയിൽ നിന്ന് ഹോളിവുഡിലേക്ക് മാറ്റി. തുടരെ തുടരെ സിനിമാ സെറ്റുകളിൽ പിതാവിനെ സന്ദർശിച്ചിരുന്ന ഹാർട്ട് താമസിയാതെ ഒരു സിനിമാനടിയാകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം, ഹാർട്ട് അവളുടെ മുത്തശ്ശിമാർക്കൊപ്പം ചിക്കാഗോയിൽ താമസിച്ചു, അവർ അവളെ സെന്റ് ഗ്രിഗറി കാത്തലിക് സ്കൂളിലേക്ക് അയച്ചു. അവളുടെ മുത്തച്ഛൻ ഒരു സിനിമാ തിയേറ്റർ പ്രൊജക്ഷനിസ്റ്റായിരുന്നു, അവരുടെ സിനിമകളോടുള്ള ആവേശം അഭിനയ ജീവിതം തുടരാനുള്ള അവളുടെ തീരുമാനത്തെ സ്വാധീനിച്ചു.
1950-കളുടെ അവസാനത്തിലും 60-കളുടെ തുടക്കത്തിലുംഹോളിവുഡിലെ അറിയപ്പെട്ടിരുന്ന നടിയായിരുന്നു ഡോളാറസ്. പണവും പ്രശസ്തിയും അവൾക്ക് ചുറ്റും കുന്നുകൂടി. ബന്ഗ്ലാവും ജോലിക്കാരും എന്നു വേണ്ട , താൻ ആഗ്രഹിക്കുന്നതെല്ലാം ഡോളാറെസിന്റ കയ്യെത്തും ദൂരത്തായിരുന്നു 1950-കളുടെ അവസാനത്തിലും 60-കളുടെ തുടക്കത്തിലും ഡോളോറസ് ഹാർട്ട് 10 സിനിമകളിൽ പ്രത്യക്ഷപ്പെട്ടു, ആ കാലഘട്ടത്തിലെ ഏറ്റവും വലിയ താരങ്ങളായ ആന്റണി ക്വിൻ, മിർണ ലോയ്, മോണ്ട്ഗോമറി ക്ലിഫ്റ്റ് എന്നിവർക്കൊപ്പം അഭിനയിച്ചു. 20-ആം വയസ്സിൽ, The pleasure of his company യിലെ ബ്രോഡ്വേ അരങ്ങേറ്റത്തിന് ഫിലിം അവാർഡ് നാമനിർദ്ദേശം നേടി. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ ചേരാനുള്ള ക്ഷണം ലഭിക്കുന്നതിന് കാരണമായ 1960-കളിലെ spring- break romp where the boys ലെ ടൈറ്റിൽ താരമായിരുന്നു അവർ.
തന്റ സഹ പ്രവർത്തകനും പ്രശസ്ത സിനിമ നടനുമായ എൽവിസ് പ്രെസ്ലി തന്റ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച വ്യത്ക്തിയാണെന്ന് ഹാർട്ട് പറയുന്നു. ഒരിക്കൽ ചിത്രീകരണത്തിന്റ ഇടവേളയിൽ അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്നു , ഒരു ബൈബിൾ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, ‘മിസ് ഡൊളാറസ് , നിങ്ങൾ ഈ പുസ്തകം മുൻപ് വായിക്കുകയോ, അതിലെ കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയോ ചെയ്തിട്ടുണ്ടോ ‘. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നീട് ഞങ്ങൾ ബൈബിളിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് സീനുകൾക്കിടയിലെ വിശ്രമ സമയം ചിലവഴിച്ചു. അവന്റയുള്ളിൽ യാഥാർത്ഥത്തിൽ ക്രിസ്തു ഉണ്ടായിരുന്നത് കൊണ്ടാണ് അവൻ അങ്ങനെ പ്രവർത്തിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അവളുടെ തിരക്കുള്ള ഹോളിവുഡ് കരിയറിന്റ ഇടവേളകളിൽ പലപ്പോഴും അവൾ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുമായിരുന്നു, എന്നാൽ അവളുടെ പ്രാർത്ഥനകൾ പലപ്പോഴും വരാനിരിക്കുന്ന സിനിമയിലെ മികച്ച വേഷത്തിനുവേണ്ടിയും മറ്റുമായിരുന്നു. ഒരിക്കൽ ബ്രോഡ്വേ നാടകത്തിലെ നീണ്ട പരിശീലനത്തിന് ശേഷം ക്ഷീണിതയായ ഡോളോറസിനെ കണ്ട അവളുടെ ഒരു സുഹൃത്ത് അവളോട് കണക്റ്റിക്കട്ടിലെ ബനഡിക്റ്റൈൻ കന്യാസ്ത്രീകളുടെ ആശ്രമമായ റെജീന ലൗഡിസിൽ കുറച്ചുനാൾ വിശ്രമിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചു. ഹോളിവുഡിൽ തിരിച്ചെത്തിയപ്പോൾ അവളുടെ മനസ്സിൽ ആശ്രമത്തിലെ ശാന്തതയും സന്തോഷവും തിളങ്ങി നിന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി തവണ അവൾ ആശ്രമത്തിലേക്ക് പ്രാർഥനക്കും വിശ്രമത്തിനായി കടന്നു ചെന്നു.
നിരവധി വർഷത്തെ ആത്മീയ പോരാട്ടത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം, 1963-ൽ 24-ാം വയസ്സിൽ ഡോളോറസ് മഠത്തിൽ പ്രവേശിച്ചു. ഹോളിവുഡ് താരപദവിയുടെ ഗ്ലാമറസ് ജീവിതം മാത്രമല്ല, താനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഡോൺ റോബിൻസനെയും ഉപേക്ഷിച്ചു കൊണ്ടാണ് അവൾ മഠത്തിൽ പ്രവേശിച്ചത്. അവനെ സ്നേഹിച്ചുവെങ്കിലും, ദൈവം അവളെ മറ്റൊന്നിലേക്കാണ് വിളിക്കുന്നതെന്ന് അവൾക്കറിയാമായിരുന്നു. തന്റെ മുൻ ജീവിതത്തെയും അവളുടെ പ്രിയപ്പെട്ട പ്രതിശ്രുത വരനെയും ഉപേക്ഷിക്കുന്നത് വേദനാജനകമായിരുന്നു, ഒരുതരം ശുദ്ധീകരണസ്ഥല അനുഭവമായിരുന്നു അതെന്ന് ഡോളോറസ് തന്റെ ‘ The Ear of the Heart: An Actress Journey from Hollywood to Holy Vows ‘ എന്ന തന്റ ആത്മകഥയിൽ കുറിച്ചു.
ഇന്ന്, ബഹുമാനപ്പെട്ട മദർ ഡോളോറസ് ഹാർട്ട് താമസിക്കുന്നത് അമേരിക്കയിലെ റെജീന ലൗഡിസിന്റെ ആശ്രമത്തിലാണ്, മനോഹരവും ഗ്രാമീണ അന്തരീക്ഷവും തിരക്കില്ലാത്തതുമായ പ്രദേശം. കഴിഞ്ഞ 58 വർഷമായി അവർ അവിടെയുണ്ട്. ജൂഡിത്തിന്റെ പുസ്തകത്തിൽ നിന്ന് എടുത്തിട്ടുള്ള വാക്യമാണ് അവരുടെ മുദ്രാവാക്യം ” സ്തുതി ഒരിക്കലും അവസാനിക്കാതിരിക്കട്ടെ! ” ( Let praise never cease! ) ഈ മുദ്രാവാക്യമാണ് അവിടെ താമസിക്കുന്നവരെ നയിക്കുന്നത്.1970 മുതൽ മദർ ഡോളോറസ്, റെജീന ലൗഡിസിലെ വിദ്യാഭ്യാസ ഡീനാണ്.
റോബിൻ സക്കറിയാസ്