കാക്കനാട്: www.syromalabarchurch.in എന്ന പേരിൽ നവീകരിച്ച സീറോമലബാർസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു.

സഭയുടെ ഇന്റർനെറ്റ് മിഷന്റെ നേതൃത്വത്തിൽ നിലവിൽ വന്ന വെബ്സൈറ്റിന്റെ കാലാനുസൃതമായ നവീകരണം പൂർത്തിയാക്കി വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഉപയോഗത്തിനായി പ്രവർത്തനക്ഷമമായിരിക്കുന്നു.

സീറോമലബാർസഭയെക്കുറിച്ചും സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇന്റർനെറ്റ് മിഷന്റെ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവും വൈസ് ചെയർമാൻ മാർ തോമസ് തറയിൽ പിതാവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബി കൊളങ്ങരയുമാണ് വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഓഗസ്റ്റ് 26, 2023

നിങ്ങൾ വിട്ടുപോയത്