ദാനമായി ലഭിച്ചതല്ലാതെ മറ്റൊന്നും ഈ ജീവിതത്തിൽ ഇല്ല. കർത്താവ് ഭരമേൽപ്പിച്ച ഈ ജീവിതം വിശുദ്ധ വിയാനി പുണ്യാളനെ പോലെ വിശുദ്ധനായി തന്നെ ജീവിച്ചു വിശുദ്ധനായി മരിക്കണം എന്നുള്ളതാണ് ആഗ്രഹം. വിശുദ്ധ മരിയ വിയാനി പുണ്യാളന്റെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികരെയും ഓർത്തതിനും പ്രാർത്ഥിച്ചതിനും ആശംസകൾ അറിയിച്ചതിനും പ്രത്യേകം നന്ദി. തുടർന്നും പ്രാർത്ഥിക്കണേ.
ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിത്യപുരോഹിതനീ ശോയെ, നിന്റെ പുരോഹിതദാസരെ നീ തിന്മയിലൊന്നും വീഴാതെ നിർമലരായി കാക്കണമേ. നിൻ തിരുരക്തം നുകരുന്ന അധരം* നിർമലമാക്കണമേ. നിന്റെ ശരീരമുയർത്തുന്ന കൈകൾ പാവനമാക്കണമേ…” വിശുദ്ധ ജോൺ മരിയ വിയാനി എല്ലാ വൈദീകർക്കും ഒരു വെല്ലുവിളിയും പ്രചോദനവുമാണ്… അവർ അവഹേളിക്കപെടുമ്പോഴും ഒറ്റപ്പെടുമ്പോഴും കൂടുതൽ തീക്ഷ്ണതയോടെ നസ്രായന്റെ കൂടെ ആയിരിക്കാൻ വിയാനി പുണ്ണ്യവാൻ അവർക്ക് ശക്തിയും പ്രചോദനവും തരട്ടെ. എല്ലാ വൈദിക സഹോദരങ്ങൾക്കും സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു! വൈദികർക്കായി പ്രാർത്ഥിക്കുന്ന, അവരെ സ്നേഹിക്കുന്ന, കരുതുന്ന നിങ്ങൾ ഏവർക്കും ഒത്തിരി നന്ദി

നിങ്ങൾ വിട്ടുപോയത്