Sad apologizing emoticon holding a sign with the text sorry

ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു.

ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !?

ചെറുതും വലുതുമായ മയക്കുമരുന്ന് പിടിത്തങ്ങളുടെ വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അതിന്മേൽ ശരിയായ ശിക്ഷാനടപടികൾ ഉണ്ടാകുന്നുണ്ടോ ?

യഥാർത്ഥ ഉറവിടങ്ങളിലേക്ക് ഇതിന്റെ അന്വേഷണങ്ങൾ എത്തുകയോ വേരുകൾ അറുത്തുമാറ്റുകയോ ചെയ്യുന്നില്ല എന്നതാണ് വസ്‌തുത.ചാന്ദ്‌നിയോടെ ഈ കുറ്റകൃത്യം ഇവിടെ അവസാനിക്കുന്നില്ല.

ചാന്ദ്‌നിക്കു സംഭവിച്ചതുപോലെ ഇനിയാർക്കുമുണ്ടാകരുതെന്ന ക്ളീഷേ നമ്മൾ പാടിക്കൊണ്ടിരിക്കും. നിഷ്ക്രിയമായ സർക്കാർ ഉള്ളിടത്തോളം ഇത് തുടരുകതന്നെചെയ്യും.

ചാന്ദ്‌നിയുടെ ദാരുണമായ മരണത്തിന്റെ ഉത്തരവാദി ഇവിടത്തെ സർക്കാരാണ്

Shaji Joseph Arakkal

പ്രതികരണം

അനിയന്ത്രിതമായി അതിഥി തൊഴിലാളികളുടെ കടന്നു കയറ്റം, ക്രമസമാധാന പ്രശ്നമായി മാറിക്കഴിഞ്ഞുഅനൃസംസ്ഥാന തൊഴിലാളികളെ കൂടാതെ അനൃരാജൃക്കാർ വരെ ഇവരുടെ ഇടയിലുണ്ട്. ഇതു കൃത്യമായും, ശരിയായും monitor ചെയ്യാനുള്ള സംവിധാനം ഇല്ല.അവരിലെ ലഹരി ഉപയോഗം, അക്രമവാസന ഇക്കൂട്ടർക്ക് എന്തുമാകാമെന്ന അവസ്ഥ. ലഹരി വിരുദ്ധപ്രവർത്തനം നാമമാത്രം മാത്രം നടക്കുന്നു. ചെറിയ തോതിൽ കൈവശം വയ്ക്കുന്നതും ധാരാളമായി പിടിക്കപ്പെടുമ്പോൾ മൊത്ത ഇടപാടുകാരായ വൻ തിമിംഗലങ്ങൾ ഇവിടെ യഥേഷ്ടം വിലസുന്നു. എങ്ങനെ ലഹരിയുടെ ഉപയോഗം ഫലപ്രദമായി തടയാൻ സാധിക്കും?

ഇന്ന് കള്ളിനെ പോഷക പാനീയമാക്കിയ ഈ സർക്കാർ നാളെ എം.ഡി.എം.എ. വിറ്റാമിൻ ഗുളികകളായി പ്രഖ്യാപിച്ചേക്കും. ധൂർത്തും ലഹരിയും ഈ സർക്കാരിന്റെ മുഖമുദ്രകളായിരിക്കെ നമ്മൾ നിസ്സഹായരാണ്.

മോളെ മാപ്പ്….. ഗോഡ്സ് ഓൺ കൺട്രിയുടെ മാപ്പ്….

The Ref Oh No, referee covering his eyes sticker

നിങ്ങൾ വിട്ടുപോയത്