ഗോവിന്ദൻ “മാഷ് ” അറിയാൻ,പാവം മാർക്സിസ്റ്റ് അണികൾ അങ്ങയെ “മാഷ് ” എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്.
താങ്കൾക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.
കമ്മ്യൂണിസത്തിൽ പെട്ടു പോയതു കൊണ്ട് മാത്രം കുത്തുപാളയെടുത്ത ഏതെങ്കിലും രാജ്യത്തോ ജനങ്ങളുടെ ഇടയിലോ പോയ യാത്രാ വിവരണം നടത്താൻ മാഷിന് ധൈര്യമുണ്ടോ? അങ്ങനെ പോയാൽ പഴയ കമ്യൂണിസ്റ്റ് റഷ്യയിൽ ദാരിദ്ര്യം കൊണ്ട് ജീവിക്കാൻ മാനം വിൽക്കേണ്ടി വന്ന ഹതഭാഗ്യരുടെയും കമ്മ്യൂണിസ്റ്റ് ബംഗാളിൽ നിന്ന് കേരളത്തിൽ പണിയെടുത്ത് ജീവിതം പുലർത്തേണ്ടി വന്ന പാർട്ടി ഭാരവാഹികളുടെയും വിവരണം പറയേണ്ടി വരും.
ഇനി കേരള മോഡൽ നിലവാരം കണ്ടാണ് മാഷ് ഈ വിടുവാത്തരം പറയുന്നതെങ്കിൽ ആ നിലവാരത്തിൽ പാർട്ടിക്കാരുടെ പങ്ക് വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് അനുയായികൾക്ക് ഏർപെടുത്തി കൊടുത്തു എന്നത് മാത്രമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻഡ്യയിൽ ജനിക്കുന്നതിനും 100 കൊല്ലം മുമ്പ് കേരളത്തിൽ ക്രൈസ്തവ മിഷണറിമാർ പണിത വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ പാർട്ടി ഉണ്ടാകുന്നതിന് 70 ൽ ഏറെ വർഷങ്ങൾക്ക് മുമ്പ് വി. ചാവറയച്ചൻ മാന്നാനത്ത് എല്ലാ ജാതിക്കാരെയും ഒരുമിച്ച് ഇരുത്തി സംസ്കൃതം പഠിപ്പിച്ചിരുന്നു , പാവങ്ങളെ സ്കൂളിലെത്തിക്കാൻ ഉച്ചക്കഞ്ഞിയും നടപ്പിലാക്കിയിരുന്നു. പാർട്ടി കൊട്ടി ഘോഷിക്കുന്ന കേരള നവോത്ഥാനം കേരള വിദ്യാഭ്യാസത്തിന്റെ സംഭാവനയായിരുന്നു.
താങ്കൾ പോയ രാജ്യവും വികസിതമായത് ക്രൈസ്തവ വിദ്യാഭ്യാസത്തിലും മൂല്യത്തിലും ഊന്നിയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കുരുതി നടത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് ജനാധിപത്യത്തെ പറ്റി പറയാൻ എന്ത് അവകാശമാണ് ഉള്ളത് ? ഭരിച്ചിരുന്ന ഇടങ്ങളിലെല്ലാം ജനാധിപത്യത്തെ കശക്കി എറിഞ്ഞവരല്ലെ നിങ്ങൾ ? മരുന്നിനെങ്കിലും ഒരു പാർട്ടി ഓഫിസ് നിങ്ങൾ ഭരിച്ചിരുന്ന പല രാജ്യത്തും ഇന്ന് ഇല്ല എന്ന് നിങ്ങൾ തിരിച്ചറിയുക ! തൂത്തെറിയപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ അവശിഷ്ടത്തിലിരുന്ന് ഈ പുംഗത്തം പറയുന്നത് ഹിതകരമല്ല എന്ന് മാത്രം അറിയിക്കട്ടെ.
2000 വർഷം പഴക്കമുള്ള കത്തോലിക്ക സഭ ഇന്നും ഒരു കോട്ടവും തട്ടാതെ നിങ്ങളുടെ മുമ്പിലുണ്ട്. 100 വർഷം എങ്കിലും കമ്യൂണിസം നില നിന്ന ഒരു രാജ്യം നിങ്ങൾക്ക് കാട്ടിത്തരാൻ പറ്റുമോ?
മാഷിനോട് പറയാനുള്ളത് ഒന്ന് മാത്രമാണ് , കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രമായ കമ്യൂണിസത്തിന്റെ അളവുകോൽ വച്ച് ക്രൈസ്തവ മതത്തെയും കത്തോലിക്ക സഭയെയും അളക്കരുത്.
കത്തോലിക്ക കോൺഗ്രസ് .
Libin Joseph Kuzhinjalikunnel
*എം വി ഗോവിന്ദന്റെ പ്രസ്താവന പ്രതിഷേധാർഹം : കത്തോലിക്ക കോൺഗ്രസ്*
കൊച്ചി : ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് സി പി എം സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിൽ ആണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചത് തെറ്റാണ്.
അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണ്. ലോകത്ത് കമ്മ്യൂണിസം ഉണ്ടായിരുന്ന എല്ലാ രാജ്യങ്ങളിലും, ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.
ഇത്തരം രാജ്യങ്ങൾ സന്ദർശിച്ചു അപചയം വിലയിരുത്താൻ അദ്ദേഹം തയ്യാറാകണം.ഇന്നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം മനസിലാക്കണം.പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞു ഇതിൽ നിന്ന് പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശ്ശേരി, ഭാരവാഹികളായ ഡോ ജോസ്കുട്ടി ഒഴുകയിൽ,ബേബി നെട്ടനാനി,തോമസ് പീടികയിൽ,രാജേഷ് ജോൺ,ടെസ്സി ബിജു,ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
Catholic Congress Global