ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലും സിനിമാ പരസ്യങ്ങളിലും നിറഞ്ഞു നിന്ന ‘അമൂൽ പെൺകുട്ടി’യെ ഓർമ്മയുണ്ടോ? പുള്ളിയുടുപ്പുമിട്ട് ഉച്ചിയിൽ റിബണിട്ട് കെട്ടിയ ശാഠ്യക്കാരിയായ ഒരു കസൃതിപ്പെൺകുട്ടി? ‘ധവള വിപ്ലവ’ നായകൻ അമൂൽ കുര്യന് വേണ്ടി, ഇന്ത്യയിലെമ്പാടും ‘അട്ടർലി ബട്ടർ’ പരസ്യ പ്രചരണത്തിൽ വെണ്ണക്കായി ശാഠ്യം പിടിച്ചു വിപണി കൈയടക്കി ആ കൊച്ചു മിടുക്കി…..പ്രായമേതും എറാത്ത, ഇപ്പോഴും സ്മാർട്ടായ, ആ കൊച്ചുമിടുക്കിയെ കരയിച്ച ഒരു മരണം മൂന്നു ദിവസം മുമ്പു ഉണ്ടായി.

അവളുടെ സൃഷ്ടാവായ ‘സിൽവസ്റ്റർ ഡ കുൻഹ’ (Sylvester daCunha) എന്ന പരസ്യങ്ങളുടെ ലോകത്തെ കാരണവർ, തന്റെ 84-ാം വയസ്സിൽ ഈ ജൂൺ 22 ന് നിര്യാതനായി. (ഡി കുഞ്ഞ എന്നാണ് ശരിയായ ഉച്ചാരണം എന്നും ചില മലയാള മാദ്ധ്യമങ്ങൾ പറയുന്നു.) പോർച്ചുഗീസ് പാരമ്പര്യമുള്ള ഗോവൻ വംശജനാണ് ഇദ്ദേഹം

🌏

ഇന്ത്യയിലെ സർഗ്ഗാത്മക പരസ്യരംഗത്തെ ഒരു ഇതിഹാസമായിരുന്നു ഡ കുൻഹ; അദ്ദേഹം ചെയ്ത ഏറ്റവും പ്രസിദ്ധമായ ആഡ് ക്യാമ്പയ്ൻ ആയിരുന്നു, “Utterly butterly delicious” എന്ന ടാഗ് ലൈനുമായി 1966-ൽ പ്രത്യക്ഷപ്പെട്ട പരസ്യം. ‘അമൂൽ ബട്ടർ’ പ്രചരണത്തിനായി ഡ കുൻഹയുടെ മനസ്സിൽ ജനിച്ച ഈ പെൺകുട്ടി ഒരു ജൈത്രയാത്ര തന്നെ നടത്തി. ഇന്ത്യയിലെ പരമ്പരാഗത സമൂഹത്തിന്റെ ‘വാങ്ങൽ മനസ്സിനെ’ അവൾ കീഴടക്കി കളഞ്ഞു. രണ്ടു പതിറ്റാണ്ടായി നാമമാത്രമായി മാത്രം വിറ്റിരുന്ന ‘അമൂൽ ബട്ടർ’ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ബ്രാണ്ടായി മാറി.

🌏

അമൂൽ കുര്യന്റെ പരസ്യങ്ങളുടെ ചുമതലയേറ്റപ്പോൾ ഡ കുൻഹ ബോബെയിലെ പ്രശസ്ത പരസ്യ സ്ഥാപനമായ ഏ.എസ്.പി. എന്ന കമ്പനിയുടെ നായകനായിരുന്നു. അവിടെ വച്ച് ഡാ കുൻഹയും കലാസംവിധായകൻ യൂസ്റ്റസ് ഫെർണാണ്ടസും ചേർന്നാണ് 1966-ൽ അമൂൽ ഗേൾ, സൃഷ്ടിക്കുന്നത്. 1969-ൽ ഡ കുൻഹ സ്വന്തമായി ഒരു പരസ്യക്കമ്പനി തുടങ്ങിയപ്പോൾ ‘അമൂൽ ഗേളി’നെയും കൂടെക്കൂട്ടി.’അമൂൽ – അട്ടർലി ബട്ടർലി ഡെലീഷ്യസ്’ എന്നായിരുന്നു ഐക്കണിന്റെ ടാഗ്‌ലൈൻ എന്ന് പറഞ്ഞുവല്ലോ… അക്കാലത്തെ ഔട്ട്ഡോർ പരസ്യങ്ങളിൽ മിക്കതും ഹാൻഡ് പെയിന്റിങ് ഉപയോഗിച്ചായതിനാൽ വരയ്ക്കാൻ എളുപ്പമുള്ളതാവണം പുതിയ സൃഷ്ടി എന്ന ഉദ്ദേശവും അമുൽ ഗേൾ എന്ന വളരെ ലളിതമായ സർഗസൃഷ്ടിക്കു പിന്നിലുണ്ടായിരുന്നു. മാത്രമല്ല കൈകൊണ്ട് വരച്ചുണ്ടാക്കുന്ന ഈ പരസ്യബോർഡുകൾ ഇടയ്ക്കിടെ മാറ്റേണ്ടിയും വരും, ഡിജിറ്റൽ വിദ്യകളൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ് അതിനാൽ വര എളുപ്പമാകണം മെന്നത് പ്രധാനമാണ്. മുംബൈയിൽ ഏതാനും ഇലക്ട്രിക് പോസ്റ്റ് ബോർഡുകളിലാണ് അമുൽ ഗേൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

🌏

ചുവന്ന പോൾക്ക കുത്തുകളിട്ട് മനോഹരമാക്കിയ വെളുത്ത ഫ്രോക്കും ചുവന്ന ഷൂസിനൊപ്പം ചേരുന്ന റിബണും ധരിച്ച നീലമുടിയും വലിയ വട്ടകണ്ണുകളും തടിച്ച കവിൾത്തടവുമുള്ള കുസൃതിക്കാരിയായ കൊച്ചുപെൺകുട്ടി യായിരുന്നു ഈ ‘അമൂൽ ഗേൾ’…1980-കളിൽ ഞാൻ ‘പൂമ്പാറ്റ’യുടെ എഡിറ്ററായിരുക്കുമ്പോൾ ബാക്ക് കവർ പരസ്യത്തിനായി ‘ഡ കുൻഹ കമ്മ്യൂണിക്കേഷന്റെ’ ആർട്ടു വർക്ക് കവറുകൾ കിട്ടുമ്പോൾ വളരെ കൗതുകം തോന്നിയിരുന്നത് ഓർക്കുന്നു. ‘അമൂൽ പെങ്കൊച്ചി’ ആ മാസത്തെ കമന്റ് വായിക്കാനുള്ള ഒരു തെടുക്കം!

____________ആർ. ഗോപാലകൃഷ്ണൻ | 2023 ജൂൺ 24

എറണാകുളത്ത്, തേവര പോലീസ് സ്റ്റേഷൻ കഴിഞ്ഞയുടൻ, ഷിപ്യാർഡിനു മുന്നിലായി നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ മാറി മാറി വരുന്ന ഒരു പടുകൂറ്റൻ ഹോർഡിങ് ഉണ്ടായിരുന്നു. (1986) രണ്ടോ മൂന്നോ ദിവസങ്ങൾക്കകം ലീഡിങ് വാർത്തകൾ ബന്ധപ്പെടുത്തി മാറ്റിമാറ്റി വരയ്ക്കുന്ന ബിൽ ബോർഡ്‌.

ഇപ്പോൾ നമ്മൾ കാണുന്ന ഒരു ഫ്ലെക്സിൽ തയ്യാറാക്കുന്നവ അല്ലായിരുന്നു. പ്രൊഫഷണൽ കലാകാരന്മാർ പെയിൻ്റെ, ബ്രഷ് ഉപയിഗിച്ചു വരച്ചെടുക്കുന്ന പരസ്യങ്ങൾ, വൻ ചിലവ് വരുന്നവ.”BUTTERLY” എന്ന വാക്ക്‌ അവർ ആദ്യമായി ഉയോഗിച്ചപ്പോൾ അങ്ങനെയൊരു പദം നിഘണ്ടുവിൽ ഇല്ലാ എന്ന് വലിയ മുറവിളി ഉണ്ടായി.

അവർ ഇന്നും ആ വാക്ക് തന്നെ ഉപയോഗിക്കുന്നു. വിവാദമായ പല പരസ്യങ്ങളും അവർ ഇറക്കി.

ഇന്ത്യൻ എയർ ലൈൻ സമരത്തെ തുടർന്ന് ഇറക്കിയ വിവാദ പരസ്യം ആ കമ്പനിയുമായുള്ള ബന്ധം നഷ്ടപെടുത്തിയാണെകിലും ഉപേക്ഷിക്കാൻ അമുൽ തയ്യാറായില്ല (INDIAN AIRLINES WON’T FLY WITHOUT AMUL.)

നിങ്ങൾ വിട്ടുപോയത്