കൊച്ചി: മണിപ്പൂർ കലാപത്തിന്‍റെ സത്യമെന്ത്? എന്ന വിഷയത്തിൽ പാലാരിവട്ടം പിഒസിയിൽ ചർച്ചാസമ്മേളനം ഞായറാഴ്ച നടക്കും. കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചിനാണു പരിപാടി.

മണിപ്പൂരിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര വിഷായവതരണം നടത്തും. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവർ ഉൾപ്പെടെ നിരവധി സഭാ- സാമൂഹ്യ നേതാക്കളും വിശ്വാസികളും പങ്കെടുക്കും.