തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്.

ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽപ്പെട്ടു.

ബഹുമാനപ്പെട്ട ഒറ്റപ്ലാക്കൽ മനോജ് അച്ചൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

മറ്റ് മൂന്ന് അച്ചന്മാരും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ചാൻസിലർ

തലശ്ശേരി അതിരൂപത

നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കണേ

എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ പൂർവ വിദ്യാർത്ഥിയുമായ പ്രിയപ്പെട്ട മനോജച്ചൻ….

തലശ്ശേരി അതിരൂപതയിലെ യുവ വൈദികരിൽ ഏറെ ശ്രദ്ധേയനായ പുരോഹിത ശ്രേഷ്ഠൻ…

. ലാളിത്യം കൊണ്ടും വിനയം കൊണ്ടും ഹൃദയം കവരുന്ന നിഷ്കളങ്കമായ പുഞ്ചിരി കൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന പ്രിയ വൈദികൻ…. ഹൃദ്യമായി പാട്ട് പാടുന്ന ഗായകൻ…..

ലളിതസുന്ദരമായ വാക്കുകൾ കൊണ്ട് ഗംഭീരമായി പ്രസംഗിക്കുന്ന പ്രാസംഗികൻ ,അതുല്യനായ ചിത്രകാരൻ…. സകലകലാവല്ലഭനായ പുരോഹിതൻ…..

മാതൃഭാഷയെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ അസാധ്യ പാടവമുണ്ടായിരുന്ന ശ്രേഷ്ഠനായ മലയാളം അധ്യാപകൻ….

സ്നേഹസൗഹൃദത്തിൻ്റെ ആഴങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട കുഞ്ഞനുജൻ….

തലശ്ശേരിയിലെ വൈദിക ശ്രേഷ്ഠരിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ഊർജ്ജസ്വലനായ യുവ വൈദികൻ… സാൻജോസ് മെട്രോപ്പോളിറ്റൻ സ്കൂളിലെ സമർത്ഥമായി നയിച്ച സാരഥി….

അതിരൂപതയുടെ ബിഷപ്പ് വള്ളോപ്പിള്ളി മ്യൂസിയം മനോഹരമായി നിർമ്മിച്ച ഡിസൈനർ…

. സേവനം ചെയ്ത ഇടവകകളിലെല്ലാം
വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പ്രവർത്തനങ്ങൾ കൊണ്ട് വിസ്മയം വിരിയിച്ച വികാരിയച്ചൻ….

വിശ്വാസി സമൂഹത്തിന് ആശയും ആവേശവുമായ നല്ല ഇടയൻ….

ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാത്ത സുഹൃത്ത്….

അതിരൂപതയ്ക്കും വൈദിക സമൂഹത്തിനും ദൈവജനത്തിനും ഇത് അക്ഷരാർത്ഥത്തിൽ തീരാത്ത നഷ്ടം…..

പ്രിയപ്പെട്ട മനോജച്ചൻ്റെ തിരുപ്പട്ട ശുശ്രൂഷയ്ക്ക് ഗാനങ്ങളാലപിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിൻ്റെ കരം ചുംബിച്ചപ്പോൾ ഏറെ പ്രതീക്ഷയുണ്ട് അങ്ങയുടെ വൈദിക പദവിയിൽ എന്ന് പറഞ്ഞിരുന്നു…. ആ പ്രതീക്ഷ ഇത്ര വേഗം പൊലിഞ്ഞു പോയി എന്നത് ഉൾക്കൊള്ളാനാകുന്നില്ല.
ഇതുപോലൊരു പ്രഭാതം ഉണ്ടാകാതിരുന്നെങ്കിൽ…..

പ്രിയപ്പെട്ട കുഞ്ഞനുജന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ…..
പ്രിയപ്പെട്ട മകൻ്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഏറെ പ്രിയപ്പെട്ട ചാച്ചൻ അമ്മച്ചി, അദ്ദേഹത്തിൻ്റെ സഹോദരനായ വൈദികൻ, സഹോദരി , കുഞ്ഞനുജൻ… ദുഃഖത്തിൽ പങ്കുചേരുന്നു….
നമുക്ക് മുമ്പേ സ്വർഗത്തിൽ എത്തിയ വിശുദ്ധനായ ഈ വൈദികനു വേണ്ടി പ്രാർത്ഥിക്കാം… അദ്ദേഹത്തോടും പ്രാർത്ഥിക്കാം…

ഹൃദയം മുറിഞ്ഞ നൊമ്പരത്തോടെ … ആദരാഞ്ജലികൾ….

കടപ്പാട്: ബെന്നി മാത്യു കൊച്ചുപറമ്പിൽ, വെളിമാനം

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400