റോം: സമൂഹത്തിന്റെ ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. റോമിൽ “ദ ജനറൽ സ്റ്റേറ്റ് ഓഫ് ബെർത് റേറ്റ് ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും കോൺഫറൻസിൽ പങ്കെടുത്തു. കുട്ടികളുടെ ജനനം എന്നത് ജനങ്ങളുടെ പ്രത്യാശയുടെ മുഖ്യ സൂചകമാണ്.
ജനനം തീരെ കുറവാണെങ്കിൽ അവിടെ പ്രത്യാശയും കുറവായിരിക്കും. നാളെയുടെ ഏറ്റവും വലിയ ആശങ്കയാണ് കുറഞ്ഞ ജനനനിരക്ക്-മാർപാപ്പ പറഞ്ഞു.
ഫൗണ്ടേഷൻ ഫോർ ബെർത്സ് ആൻഡ് ഫാമിലി അസോസിയേഷൻസ് ഫോറം ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഇറ്റലിയിൽ ജനനനിരക്ക് അപകടകരമായ തരത്തിൽ കുറഞ്ഞുവരികയാണ്. യൂറോപ്പിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ഇറ്റലി. 2022ൽ 3,93,000 കുട്ടികളാണ് ഇറ്റലിയിൽ ജനിച്ചത്. അതേസമയം, മരണം 7,00,000 ലക്ഷമായിരുന്നു.