“Neither will I permit men to discover in you the shame of the Gentiles any more.
‭‭(Ezekiel‬ ‭36‬:‭15‬) ✝️

മനസ്സിന്റെ ഏറ്റവും ദുഷിച്ച സ്ഥിതിയാണ് അന്യരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്.
ഇന്ന് മനുഷ്യർ പലപ്പോഴും മറ്റുള്ളവരോട് പ്രതികരിക്കുന്നത് പരിഹാസത്തിലൂടെയും, നിന്ദനത്തിലൂടെയും ആണ്. മറ്റു വ്യക്തികളെ നിന്ദിക്കുന്നത് ദൈവം വളരെയധികം വെറുക്കുന്നു. നമ്മുടെ അയല്‍ക്കാരനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ദൈവ സ്‌നേഹത്തിനും ഭക്തിക്കും വിപരീതമാണ്. വാക്കുകൊണ്ടു നമ്മുടെ അയല്‍ക്കാരനു ചെയ്യാവുന്നതില്‍ ഏറ്റവും വലിയ ദ്രോഹമാണു പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുക എന്ന്.

നിയമദാതാവായ മോശയോട് ഇസ്രായേല്‍ ജനത കാണിച്ച നിന്ദനത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടു സര്‍വ്വശക്തനായ ദൈവം പറയുന്നു: ”അവര്‍ നിന്നെയല്ല എന്നെയാണു നിന്ദിക്കുന്നത്. നാം ഒരു വ്യക്തിയെ അറിഞ്ഞും, അറിയാതെയും പല രീതിയിലും നിന്ദിക്കുവായിരിക്കാം. നാം ഓർക്കേണ്ട കാര്യമുണ്ട്, നാം മറ്റുള്ളവരെ നിന്ദിക്കുമ്പോൾ ദൈവത്തെ ആണ് നിന്ദിക്കുന്നത് എന്ന്. സാമ്പത്തികപരമായി, അധികാരപരമായി, ശാരീരികപരമായി, ആൽമീയപരമായി, ജോലിപരമായി, സാമൂഹിക പരമായി, എന്നിങ്ങനെ പലവിധ കാരണങ്ങളാൽ മനുഷ്യൻ നിന്ദിക്കപ്പെടുന്നു. മറ്റുള്ളവരെ നിന്ദിക്കുന്നവർ പോലും മനസ്സിലാക്കുന്നില്ല, നാം സ്വന്തം എന്ന് അഹങ്കരിക്കുന്ന മേന്മകൾ എല്ലാം ദൈവത്തിൻറെ ദാനങ്ങൾ ആണെന്ന്.

പരിഹാസം നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ നിന്ദിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും. നമ്മളിലെ നിന്ദനങ്ങളെയും, മുറിവുകളെയും, ഭയങ്ങളെയും, മുൻവിധികളെയും ഉണക്കാൻ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്ന ദൈവസ്നേഹത്തിനാകും. നാം ഓരോരുത്തർക്കും അനുഭവിച്ച നിന്ദനങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്