Your enemies shall come fawning to you, and you shall tread upon their backs.
(Deuteronomy 33:29)
യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും. യേശു നമ്മുടെ ജീവിത പ്രശ്ങ്ങളിൽ നിന്നു മാത്രം അല്ല, പാപങ്ങളിൽ നിന്നും രക്ഷിക്കുന്നു.നാം ഓരോരുത്തർക്കും കുടുംബജീവിതത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും സാത്താനികമായ ശത്രുവിന്റെ വഞ്ചനകൾ നേരിടേണ്ടതായി വരാറുണ്ട്. എന്നാൽ ശത്രുവിന്റെ എല്ലാ വഞ്ചനകളെയും ദൈവത്തിൻറെ ശക്തിയാൽ നാം ഓരോരുത്തർക്കും ചവിട്ടി മെതിക്കാൻ സാധിക്കും
ശത്രുക്കൾ നാമോരോരുത്തരെയും പലരീതിയിൽ വഞ്ചിക്കാൻ ശ്രമിക്കും എന്നാൽ ശത്രുവിന്റെ വഞ്ചനകളെ നാം ദൈവത്തിന്റെ ശക്തിയാലും, വചനത്താലും നേരിടണം. മത്തായി 10:16 ൽ പറയുന്നു, ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. എന്നാൽ ഇന്നു പലരും ആത്മീയ ജീവിതത്തിൽ പ്രാവിനെപ്പോലെ നിഷ്കളങ്കരാണ് എന്നാൽ പാമ്പിനെപോലെ ബുദ്ധി പ്രയോഗിക്കുന്നില്ല. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നാം ബുദ്ധി ഉപയോഗിക്കേണ്ടത്. മനുഷ്യന്റെ ബുദ്ധിയും പാമ്പിന്റെ ബുദ്ധിയും തമ്മിൽ വ്യത്യാസമുണ്ട്.
മനുഷ്യനെപ്പോലെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ പാമ്പു കണ്ടുപിടിക്കുന്നില്ല. എന്നാൽ അപകടം വരുമ്പോൾ അപകടത്തിൽ നിന്ന് അപത്യക്ഷമാകുന്ന അഥവാ ഓടിമാറുന്ന ബുദ്ധിയാണ് പാമ്പിന്റ ബുദ്ധി.
ഓടി മാറുന്ന പാമ്പിനെ പിടിക്കാൻ എല്ലാവർക്കും സാധിക്കുകയില്ല ചിലപ്പോൾ പാമ്പ് പിടുത്തക്കാർ വരേണ്ടി വന്നേക്കാം. നാമോരോരുത്തരും ശത്രുവിനെ നേരിടുമ്പോൾ പ്രാവിനെപ്പോലെ നിഷ്കളങ്കരും പാമ്പിനെപ്പോലെ ബുദ്ധി ഉള്ളവരും ആയിരിക്കണം. അപ്പസ്തോല പ്രവർത്തിയുടെ ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിൽ വി പൗലോസ് നിഷ്കളങ്കതയോടെ പെരുമാറുകുകയും, മരണ ശിക്ഷയ്ക്കായി വിധിക്കുമ്പോൾ അവിടുന്ന് തന്ത്രപൂർവ്വം രക്ഷപ്പെടുന്നതായി കാണാം.
ശത്രുവിനെ ചവിട്ടി മെതിക്കാൻ സകല അധികാരവും നാം ഓരോരുത്തർക്കും ദൈവം നൽകിയിട്ടുണ്ട്. ലൂക്കാ 10:19 ൽ പറയുന്നു പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവവചനത്താലും ദൈവവിശ്വാസത്താലും, ഉപവാസത്താലും, നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുക്കളെ ചവിട്ടി മെതിക്കുവാൻ സാധിക്കും. നാം ഓരോരുത്തർക്കും നമ്മൾക്കെതിരെ പോരാടുന്ന ശത്രുക്കളെ ദൈവ കരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.