“Bless all his skills, Lord, and be pleased with the work of his hands. (Deuteronomy‬ ‭33‬:‭11‬ ) ☦️

നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. പലപ്പോഴും നമ്മുടെ പ്രയത്നങ്ങളിൽ നാം ഓരോരുത്തർക്കും പ്രതീക്ഷിച്ച ഫലം തരാറില്ല എന്നാൽ ആദ്യം തന്നെ നാമോരോരുത്തരുടെയും പ്രയത്നങ്ങളെ
ദൈവകരങ്ങളിൽ സമർപ്പിക്കുക. നാം ഒരോരുത്തരുടെയും പ്രയത്നങ്ങളിൽ ദൈവത്തിന്റെ ശക്തി ഇറങ്ങുവാൻ പ്രാർത്ഥിക്കുക.

ദൈവത്തിന്റെ കരങ്ങൾ നാം ഓരോരുത്തരുടെയും പ്രയത്നങ്ങളിൽ ഇറങ്ങുമ്പോൾ കർത്താവ് നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹം ആക്കി മാറ്റും. അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ പ്രാർത്ഥിക്കുമ്പോൾ നാം ഭഗ്നാശരാകരുത്

ഏതു മാര്‍ഗ്ഗത്തില്‍കൂടി പണം ലഭിച്ചാലും അതു ദൈവത്തില്‍ നിന്നും ലഭിക്കുന്നതാണെന്നു തെറ്റിദ്ധരിക്കുന്നവരുമുള്ള ധനപരമായ സമൃദ്ധിയാണ് ദൈവാനുഗ്രഹമെന്നു പഠിപ്പിക്കുന്നവരുണ്ട്. സോദോമില്‍ നിന്നും അനര്‍ഹമായി ലഭിച്ച ധനമെല്ലാം അബ്രാഹം ഉപേക്ഷിച്ചു. പണസംബന്ധമായ കാര്യങ്ങളിലെ ചെറിയ അവിശ്വസ്തതകള്‍ പോലും ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് തടസ്സമായിത്തീരാം. അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്‍റെ ഒരു പ്രധാന കാരണം അവന്‍റെ അനുസരണമാണ്. വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ സമർപ്പിക്കുന്നതിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നു.

കർത്താവ് ആരെയാണ് അനുഗ്രഹിക്കുന്നത് എന്ന് വചനം വ്യക്തമായി പറയുന്നു. ഏശയ്യാ 66 : 2 ൽ പറയുന്നു, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ അനുഗ്രഹിക്കുന്നത്. ദൈവത്തിന്റെ വിളി കേട്ട് എല്ലാം ഉപേക്ഷിച്ച് ഇറങ്ങി തിരിച്ച അബ്രാഹം മുതൽ ഇന്നു വരെ ഓരോ വ്യക്തിയെയും കർത്താവ് ഉപേക്ഷിച്ചിട്ടില്ല. ആയതിനാൽ നാം ഒരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ ആൽമാവോടും കർത്താവിനെ അന്വേഷിക്കാം. ദൈവം എല്ലാവരുടെയും പ്രയത്നങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്