“സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.” മത്തായി 25:40
ശ്രീ ഉമ്മൻ ചാണ്ടിയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ബൈബിൾ വാചകമാണ്. തന്റെ അടുത്തു വരുന്നവരിൽ ഏറ്റവും ചെറിയ ആളെ പോലും, ഏറ്റവും കരുണയോടെ കണ്ട ജനകീയ നേതാവ്.
സാധാരണക്കാരോടൊപ്പം, അവരിൽ ഒരാളായി അതിവേഗം, ബഹുദൂരം യാത്ര ചെയ്ത അദ്ദേഹം തുടർന്നും, അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവത്തോട് ചേർന്നു നിന്ന്, സാധാരണക്കാരിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകളും, സങ്കടങ്ങളും മാറ്റാൻ ഇടപെടും എന്നു തന്നെയാണ് എന്റെ വിശ്വാസം.
അദ്ദേഹത്തിന് എന്റെ സ്നേഹവും, ബഹുമാനവും നിറഞ്ഞ ആദരാഞ്ജലികൾ!

Tony Thomas
