“Pray for the peace of Jerusalem!
(Psalm 122:6)

ദൈവം തിരഞ്ഞെടുത്ത നഗരം എന്നാണ് ജറുസലേമിനെ പറ്റി പറയുന്നത്. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേം ലോകത്തിലെ ഏറ്റവും പുരാതനമായ നഗരവും അതുപോലെ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദ ജനത കരുതുന്നു. ദൈവവചനത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും ജറുസലേം നഗരത്തിലുണ്ട്. ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം.

മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും
ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്. ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം അമോര്യരുടെ നഗരമായിരുന്നു.ഇസ്രയേൽ ന്യായാധിപൻ ആയ ജോഷ്വായുടെ നേതൃത്വത്തിൽ ജറുസലേം പിടിച്ചടക്കി. പിന്നീട് യൂദാ ഗോത്രത്തിന്റെ അവകാശമായി ജറുസലേം നൽകി . പിന്നീട് ദാവീദ് രാജാവിന്റെ മകൻ സോളമൻ രാജാവ് ജറുസലേം നഗരത്തിൽ ദേവാലയം നിർമ്മിച്ചു

ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. നാം മനസ്സിലാക്കേണ്ട കാര്യം രാജ്യങ്ങൾ തമ്മിൽ ഉള്ള യുദ്ധം ഒരു പരിഹാരമല്ല ഒരു പരാജയമാണ്. ഇസ്രയേലിലെയും പാലസ്തീനിലെയും സാധാരണ ജനങ്ങളെയും യുദ്ധം വളരെയധികം ബാധിക്കുന്നു. സാധാരണ ജനങ്ങളും കുട്ടികളും വൃദ്ധരും കൊല്ലപ്പെടുകയും പലർക്കും സ്വന്തം നാട്ടിൽ നിന്ന് നാടുവിടുകയും ചെയ്യേണ്ട അവസ്ഥ വരുന്നു. ഇസ്രായേലിലെയും പാലസ്തീനിലെയും സാധാരണ ജനങ്ങൾക്കു വേണ്ടി നമ്മൾക്കു പ്രാർത്ഥിക്കാം. കർത്താവ് ഈ ഭൂമിയിൽ നൽകിയത് മാറ്റമില്ലാത്ത കർത്താവിൻറെ സമാധാനമാണ് അല്ലാതെ യുദ്ധതന്ത്രങ്ങൾ അല്ല.
ജറുസലമിനു വേണ്ടി മാത്രം അല്ല ലോകസമാധാനത്തിനു വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.











