The Lord does not let the righteous go hungry
(Proverbs 10:3)
സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ജോബിനെപ്പോലെ ഒരു നീതിമാൻ മറ്റു വ്യക്തികൾക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു. നീതിമാൻമാരെയും, പാപികളെയും കർത്താവ് തീറ്റിപോറ്റുന്നുണ്ട്. എന്നാൽ ജീവിതത്തിന്റെ എന്ത് കഷ്ടതയിലും നീതിമാൻമാർ വിശപ്പ് അനുഭവിക്കാൻ അനുവദിക്കുകയില്ല എന്ന് തിരുവചനം പറയുന്നു. നീതിമാൻമാരുടെ ആവശ്യങ്ങൾ അറിയുന്ന ദൈവം തക്ക സമയത്ത് കർത്താവ് പ്രദാനം ചെയ്യുന്നു.
ഏലിയാ കെരീത്ത് തോട്ടിന്റെ അരികിൽ ഒളിച്ചിരുന്നപ്പോൾ, ഏലിയാക്ക് ഭക്ഷണം നൽകാൻ കാക്കകളോട് ആജ്ഞാപിച്ചു. അവൻ എല്ലാ ദിവസവും കാക്ക കൊണ്ടുവന്ന അപ്പം കഴിക്കുകയും നദിയിലെ വെള്ളം കുടിക്കുകയും ചെയ്തു. ആ നദി വറ്റിയപ്പോൾ ദൈവം സറഫാത്തിലെ വിധവയെ എഴുന്നേൽപ്പിച്ച് അവന് അപ്പവും വെള്ളവും നൽകി. ദൈവം നമ്മളെക്കുറിച്ചും വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രസ്തുത വചനത്തിൽ നിന്ന് മനസിലാകും. അതിനാൽ, നമ്മൾ എന്ത് കഴിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് കുടിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് ധരിക്കും?’ എന്ന് പറഞ്ഞ് വിഷമിക്കേണ്ട എന്ന് മത്തായി 6:31 പറയുന്നു.
കാനായിലെ വീട്ടിൽ വീഞ്ഞു തീർന്നു പോയപ്പോൾ കൽഭരണികളിൽ വെള്ളം കോരി നിറയ്ക്കാൻ ഈശോ ആവശ്യപ്പെടുകയും വെള്ളം വീഞ്ഞാക്കുകയും ചെയ്തു. നമ്മുടെ ആവശ്യങ്ങളിൽ കണ്ടറിഞ്ഞു സഹായിക്കുന്ന ദൈവത്തെയാണ് നാം കാണുന്നത്. സമ്യദ്ധിയുടെ കാലങ്ങൾ ദൈവം നൽകുന്നതിന്റെ ഒരു കാരണം ആവശ്യമുള്ള കാലങ്ങൾക്കായി ഒരുങ്ങുവാൻ കഴിയേണ്ടതിനാണ്. സമുദ്ധിയുടെ കാലത്ത് കൊയ്തെടുത്ത ധാന്യത്തിന്റെ ഇരുപത് ശതമാനം ജോസഫ് ജ്ഞാനത്തോട സൂക്ഷിച്ചു വെച്ചു അതുകൊണ്ടു ക്ഷാമത്തിന്റ ഈജിപ്തിനെ മാത്രം അല്ല അടുത്തുള്ള സകല ദേശങ്ങളെയും രക്ഷിക്കുവാൻ സാധിച്ചു. നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവത്തിന് നന്ദിപറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ