കേരളത്തിലും യു.കെയില്‍ നിന്നുമുള്ള 100 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മഞ്ഞ് പെയ്യട്ടെ… റിലീസ് ചെയ്തു. ഒരു ക്രിസ്മസ് ഗാനത്തിനായി 100 അഭിനേതാക്കളും 100 സാങ്കേതിക പ്രവര്‍ത്തകരും ഒത്തു ചേരുന്നത് സംഗീത ലോകത്തെ അപൂര്‍വതയാണ്. അത്തരമൊരു ചരിത്രം കുറിക്കുകയാണ് ഗുഡ് ന്യൂസ് മീഡിയ അവതരിപ്പിക്കുന്ന മഞ്ഞു പെയ്യട്ടെ… എന്ന ഡാൻസ് വീഡിയോ.

മഞ്ഞ് പെയ്യട്ടെ… പേരു പോലെ തന്നെ പൂര്‍ണമായും മഞ്ഞില്‍ പുതഞ്ഞ ഒരു താഴ്‌ വരയുടെ പശ്ചാത്തലത്തിലാണ് നൃത്തം മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. തിരുപ്പിറവിയുടെ സ്വര്‍ഗ്ഗീയ ദുതുമായി എത്തുന്ന 100 മാലാഖമാര്‍ സമാധാനത്തിന്റെ സന്ദേശം നൃത്തച്ചുവടുകളായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് അനസ്യൂതം പകരുകയാണ് .

യു.കെ മലയാളിയായ ജിജി ഷെബി കല്ലേലിയാണ് ഈ മൂസിക് വീഡിയോക്ക് പാട്ടെഴുതി സംഗീതം നല്‍കി ചിട്ടപ്പെടുത്തിയത്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ജിജിയുടെ തൂലികത്തുമ്പില്‍ നിന്നും മുമ്പും പിറവിയെടുത്തിട്ടുണ്ട്. അനുഗ്രഹീത ഗായിക എലിസബത്ത് രാജുവിന്റെ സ്വരമാധുരിയാണ് ഈ മ്യൂസിക് വീഡിയോയുടെ ഹൈലൈറ്റ്.

ഷെബി കല്ലേലി
ജിജി ഷെബി കല്ലേലി
തൃശൂര്‍, താമരശ്ശേരി, എറണാകുളം, കോതമംഗലം, ചങ്ങനാശ്ശേരി രൂപതകളില്‍ നിന്നുള്ള കുട്ടികള്‍ക്കൊപ്പം യു.കെയിലെ സീറോ മലബാര്‍ സഭയുടെ കേറ്റേറിങ്ങ് ഇടവകയിൽ നിന്നുമുള്ള കുട്ടികളാണ് ഈ ദൃശ്യവിരുന്നിന് ചുവടു വെയ്ക്കുന്നത്. നര്‍ത്തകിയും കൊറിയോഗ്രാഫറുമായ തൃശൂര്‍ സ്വദേശി ആല്‍വിന സാബു ആഴ്ചകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് നൃത്തത്തിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഇവ വീഡിയോ രൂപത്തിലാക്കി മുഴുവന്‍ കുട്ടികള്‍ക്കും അയച്ചു കൊടുത്ത് ഓണ്‍ലൈനായി അവരെ പരിശീലിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ മുഴുവന്‍ കുട്ടികളെയും എറണാകുളത്തെ ഷൂട്ടിംഗ് ഫ്ളോറിലെത്തിച്ചാണ് നൃത്തം ഷൂട്ട് ചെയ്തെടുത്തത്. അതു കൊണ്ടു തന്നെ കുട്ടികള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഒരു പുതിയ അനുഭവമാണ് ഷൂട്ടിംഗ് ദിനങ്ങള്‍ സമ്മാനിച്ചത്. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് സിറിയന്‍ കാത്തലിക് ചര്‍ച്ചിലെ വികാരിയും അസിസ്റ്റന്റ് വികാരിമാരും ട്രസ്റ്റി അംഗങ്ങളും ഈ വലിയ സംരംഭത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി സഹകരിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ലൈന്‍ മൂവി ലാബിന്റെ സാങ്കേതി പ്രവര്‍ത്തകരാണ് വലിയ കാന്‍വാസില്‍ നൃത്താവിഷ്‌കാരം ക്യാമറയില്‍ പകര്‍ത്തിയത്. സിനിമാട്ടോഗ്രാഫര്‍മാരായ ബെന്നി ആര്‍ട്ട് ലൈന്‍, അനില്‍ വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമാറ്റിക് മോഡില്‍ ഷൂട്ടിംഗും എഡിറ്റിംഗും കളര്‍ ഗ്രേഡിംഗും നിര്‍വഹിച്ച ഈ മ്യൂസിക് വീഡിയോ മനോഹരമായ ഒരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിചിരിക്കുകയാണ് .

ഡയരക്ടര്‍ സിസ്റ്റര്‍ ജിയ എം.എസ്.ജെ

എന്റെ വെള്ളിത്തൂവല്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സിസ്റ്റര്‍ ജിയ എം.എസ്.ജെ ആണ് ഈ മ്യൂസിക് വീഡിയോയുടെ ഡയറക്ടര്‍. മലയാളത്തിലെ ആദ്യത്തെ നണ്‍ ഡയറക്ടര്‍ എന്നറിയപ്പെടുന്ന സിസ്റ്റര്‍ ജിയ MSJ ഇതിനകം എഴോളം ഷോര്‍ട്ട് ഫിലിമുകളും നിരവധി ക്രിസ്ത്യന്‍ മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള മൂന്നു അവാര്‍ഡുകളും ഇതിനകം സിസ്റ്റര്‍ ജിയ നേടിയിട്ടുണ്ട്.(Two Sides, Kanivu & Bells of Hunger )ക്രിസ്മസ് കരോള്‍ ഗാനാവിഷ്‌കാരങ്ങളുടെ പതിവ് ശൈലി വിട്ട് 100 കുട്ടികളെ ഒരുമിച്ച് വലിയൊരു കാന്‍വാസില്‍ അണിനിരത്തിക്കൊണ്ട് ഒരു പാട്ട് പൂര്‍ണമായും ചിത്രീകരിക്കുക എന്ന സാഹസിക ദൗത്യമാണ് സിസ്റ്റര്‍ ജിയ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുന്നത്. സിസ്റ്ററിന്റെ സംവിധാന മികവിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ് മഞ്ഞ് പെയ്യട്ടെ… മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ സന്യാസസഭയുടെ മീഡിയ ഡയറക്ടറായി ശുശ്രൂഷ ചെയ്യുന്നതോടൊപ്പം Gift Kochin ൽ തന്റെ മീഡിയ പഠനവും നടത്തിവരികയാണ്. മികച്ച സംവിധായക എന്നതിനപ്പുറം മികച്ച തിരക്കഥാകൃത്തും ഗാനരചയിതാവും കൂടിയാണ് സിസ്റ്റർ.

യു.കെയില്‍ താമസിക്കുന്ന ഷെബി ജോര്‍ജ്ജ് കല്ലേലിയാണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം. മറ്റൊരു പ്രവാസി മലയാളിയായ ഷെറി മാത്യു മുട്ടത്ത് പ്രാഗ്രാം കോഡിനേറ്ററായി പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ നിന്നുള്ള സനേഷ് സനയാണ് ടൈറ്റില്‍ mഡിസൈന്‍ നിര്‍വഹിച്ചത്.എഡിറ്റിംഗ് ജോവിന്‍ ആര്‍ട്ട് ലൈന്‍. മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ ഡെന്നി ഡെന്‍സില്‍ (ഓര്‍ക്കസ്‌ട്രേഷന്‍), ജിന്റോ പോള്‍ (ഗിറ്റാര്‍), ഫ്രാന്‍സിസ് സേവ്യര്‍, ജോസുകുട്ടി, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ (സ്ട്രിംഗ്‌സ്), ഫ്രാന്‍സിസ് സേവ്യര്‍ (സോളോ വയലിന്‍), മെല്‍വിന്‍ (റെക്കോര്‍ഡിസ്റ്റ്), അനില്‍ അനുരാഗ് (ഫൈനല്‍ മിക്‌സിംഗ്), സ്റ്റുഡിയോ റിയാന്‍ കൊച്ചി. പ്രശസ്ത സംഗീത സംവിധായകന്‍ ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ് ആണ് ഓര്‍ക്കസ്‌ട്രേഷന്‍ വർക്കുകൾ കോര്‍ഡിനേറ്റ് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി സംഗീത പ്രേമികള്‍ ഈ ഗാനം ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.  

ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മഞ്ഞിന്റെ പുതപ്പണിഞ്ഞ അതി മനോഹരമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തോടെ ഡിസംബര്‍ 4 ന് ഗുഡ് ന്യൂസ് മീഡിയ യൂട്യൂബ് ചാനലിലൂടെ മഞ്ഞു പെയ്യട്ടെ… റിലീസ് ചെയ്യപ്പെട്ടത് .

https://youtu.be/BcE6E7_sMxk


Sr. Jiya MSJ

:9496633604

നിങ്ങൾ വിട്ടുപോയത്