അങ്കമാലി. യു.ഡി.എഫ്.എൽ ഡി എഫ് എൻ.ഡിഎ മുന്നണികൾ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പ്രകടനപത്രികയിലൂടെ അവരുടെ മദ്യനയം വ്യക്തമാക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം. അങ്കമാലി അതിരൂപത സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
മദ്യ വിരുദ്ധ മനോഭാ വമുള്ളവർക്കും മദ്യം ഘട്ടം ഘട്ടമായി നിരോധിക്കാൻ തയ്യാറുള്ളവർക്കും മാത്രമേ മദ്യവിരുദ്ധ പ്രസ്ഥാനത്തിലുള്ളവരും മദ്യത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചവരും വോട്ട് ചെയ്യുകയുള്ളൂ.കേരളത്തെ സംബദ്ധിച്ച് ഏറ്റവും വലിയ സാമൂഹിക തിന്മയാണ് മദ്യവും മയക്കുമരുന്നുകളും ഈ തിന്മക്ക് യെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിക്കുന്നവരെയാണ് അധികാരത്തിൽ കൊണ്ട് വരേണ്ടത് സമിതി ചൂണ്ടിക്കാട്ടി.
മദ്യനയത്തിൽ വഞ്ചന കാട്ടുന്നവരെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും സമിതി ആഹ്വാനം ചെയ്തു.
അങ്കമാലിയിൽ ചേർന്ന അതിരുപത സെക്രട്ടേറിയേറ്റ് യോഗം സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉൽഘാടനം ചെയ്തു. മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ.ജോർജ് നേരെ വീട്ടിൽ അധ്യക്ഷത വഹിച്ചു.. പ്രസിഡൻറ് കെ.എ പൗലോസ് ഭാരവാഹികളായ സിസ്റ്റർ റോസ്മിൻ, ഷൈബി പാപ്പച്ചൻ, ചാണ്ടി ജോസ്, സിസ്റ്റർ മരിയൂസ, എം പി ജോസി തുടങ്ങിയവർ പ്രസംഗിച്ചു.