With God we shall do valiantly. (Psalm 108:13) ✝️
നാം എല്ലാവരും കടുത്ത ദൈവവിശ്വാസികൾ ആണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിൽ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. ഏതു പ്രതിബന്ധങ്ങളോടും എനിക്കൊരു സർവ്വശക്തനായ ദൈവം ഉണ്ട് എന്ന് പറഞ്ഞ് അതിനെ അതിജീവിക്കുന്നത് എന്നാണോ അന്ന് മാത്രമേ നാം യഥാർത് ദൈവ വിശ്വാസികളാകൂ.
നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട് എന്ന് സെഫന്യാവ് 3:17ൽ പറയുന്നു. ഭയപ്പെടാൻ ഉള്ള അനേകം കാരണങ്ങൾക്കിടയിലും മനുഷ്യന് രക്ഷക്കായി ഒരൊറ്റ കാരണമേ ഉള്ളൂ അവനാണ് യേശു ക്രിസ്തു. പ്രതിസന്ധികളിൽ നാം വിളിച്ച് അപേക്ഷിക്കുമ്പോൾ യേശു നമ്മോടു ചേർന്ന് നില്കും. നമ്മുടെ ജീവിതത്തിലെ തിരമാലകളിൽ നിന്നും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ നിന്നും യേശുവിനോടൊപ്പം നിന്ന് നാം ശാന്തമാക്കുമ്പോൾ നമ്മുടെ നാശം കാണാൻ കാത്തിരിക്കുന്നവർ പോലും പറയും.. ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ എന്ന്.
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം എന്നു പറഞ്ഞു തുടങ്ങി, നിന്നോട് ഏറ്റുമുട്ടുന്നവർ നശിച്ച് ഒന്നുമല്ലാതായി തീരും, നിന്നോട് പോരാടുന്നവർ ശൂന്യരാകും എന്ന് ഉറപ്പുനൽകി, കുന്നുകളയും മലകളെയും നീ മെതിച്ച് പൊടിയാക്കി പതിരുപോലെ പാറ്റിക്കളയും എന്നു പ്രഖ്യാപിക്കുന്ന സർവ്വശക്തനും ധീരനുമായ, സൈന്യങ്ങളുടെ കർത്താവിന്റെ വാക്കുകൾ ദൈവമക്കൾക്കു നല്കുന്ന ആശ്വാസവും പ്രത്യാശയും ചെറുതല്ല. നമ്മളോടൊപ്പം നമ്മുടെ യേശു ഉണ്ട് അതിനാൽ നമുക്ക് ജീവിതത്തിൻറെ പ്രതിസന്ധികളിൽ ധീരമായി പൊരുതാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏