ക്രിസ്മസ് വിളക്കുകൾക്കിടയിൽ ആകാശവിളക്കിനുള്ള തലയെടുപ്പ് ഒന്നു വേറെ തന്നെ.
പണ്ടൊക്കെ തിരി വിളക്കും ഉണ്ടായിരുന്നു. മണ്ണെണ്ണ വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതിന്റെ ചൂട് കൊണ്ട് ആകാശവിളക്കിനുള്ളിലെ ചെറിയൊരു ഭാഗം തിരിഞ്ഞു കൊണ്ടിരിക്കും. അതിൽ ചിത്രങ്ങൾ പതിച്ചിട്ടുണ്ടാകും. 3 വർഷം മുൻപ് വാങ്ങിയതാണ് ഈ ആകാശവിളക്ക്. 2 വർഷം ഉപയോഗിച്ചപ്പോൾ കടലാസിന്റെ നിറം മങ്ങി. ഇക്കുറി ഭാര്യയും മകളും കൂടി ഡിസൈൻ വെട്ടി കടലാസ് പൊതിഞ്ഞു. സംഗതി ഉഷാർ. ഇന്നു രാത്രി വർണ ബൾബുകൾക്കിടെ ആകാശവിളക്ക് തെളിഞ്ഞു. കോവി ഡ് ഭീതിക്കിടെ പ്രത്യാശയുടെ നക്ഷത്രതിളക്കം. ഏവർക്കും സ്നേഹത്തോടെ ക്രിസ്മസ് ആശംസകൾ നേരുന്നു
സേവ്യർ രാജു ,കൊച്ചി