I will not leave you or forsake you. Be strong and courageous,‭‭(Joshua‬ ‭1‬:‭6‬ ) ☦️

നാം ഓരോരുത്തരും നിത്യം ജീവിക്കുന്ന ദൈവത്തിലാണ് യഥാർത്ഥ ആശ്രയം കണ്ടെത്തേണ്ടത്. തന്റെ ജീവിതകാലം മുഴുവൻ ദൈവത്തോട് ചേർന്ന് നടന്ന്, വിജയങ്ങളിൽ ദൈവത്തിന്റെ ഇടപെടലുകൾ തിരിച്ചറിഞ്ഞും, പരാജയങ്ങളിൽ ദൈവത്തിന്റെ കരുതുന്ന കരങ്ങളിൽ സ്വയം ശരണമർപ്പിച്ചും മുന്നോട്ട് നീങ്ങുക. ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായ മനുഷ്യരുടെ സംരക്ഷകനും സഹായകനും ദൈവമാണ്. ആകാശവും ഭൂമിയും, സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‌ടിച്ചത് ദൈവമായ കർത്താവാണ്. അവനിൽ ആശ്രയം വച്ചവരെ, അവനോട് വിശ്വസ്‌തതയോടെ ചേർന്ന് നടന്നവരെ കൈവിടാത്ത ദൈവമാണവൻ.

അടിമത്തത്തിന്റെ കാലങ്ങളിൽ രക്ഷയായി, സ്വാതന്ത്ര്യമേകാനായി കടന്നുവന്ന ഒരു ദൈവം. ഇസ്രായേൽ ജനതയ്ക്ക് മരുഭൂമിയുടെ ഊഷരതയിൽ അപ്പവും ജലവുമേകിയ ഒരു ദൈവം. അന്ധർക്ക് കാഴ്‌ചയേകുന്ന ഒരു ദൈവം. വീണു പോയ മനുഷ്യരെ കരം പിടിച്ച് എഴുന്നേൽപ്പിക്കുന്ന, കൂടെ നടക്കുന്ന ദൈവം. വിശ്വസ്തതയെ മാനിക്കുന്ന, നീതി പ്രവർത്തിക്കുന്ന, നീതിമാനെ ഇഷ്ടപ്പെടുന്ന ദൈവം. ആശ്രയമറ്റ പരദേശികൾക്ക് ആലംബമായി, തുണയില്ലാത്ത വിധവയ്ക്ക് താങ്ങായി, അനാഥർക്ക് സഹായമായി ദൈവം കരുണ കാണിക്കുന്നു. അതേസമയം ഇസ്രയേലിന്റെ നാഥൻ നീതിമാനായ ഒരു ദൈവംകൂടിയാണ്. അവൻ തിന്മ പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുന്ന ഒരു ദൈവമാണ്.

ദൈവം ഒരുനാളും കൈവിടില്ല ഉപേക്ഷിക്കുകയില്ല എന്ന് തിരുവചനം ആവർത്തിച്ചു പറയുന്നു. മരണത്തിൻറെ
താഴ്വവരയിൽ കൂടി നാം നടന്നാലും അവിടുന്ന് നമ്മളെ ഉപേക്ഷിക്കുകയില്ല എന്ന തിരുവചനത്തിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിസന്‌ഡി ഘട്ടങ്ങളിൽ മതസംവിധാനങ്ങൾക്ക് നമ്മെ കൈവിട്ടിട്ട് ഉണ്ടാകാം. എന്നാൽ കർത്താവ്‌ നമ്മളെ ഒരുനാളും കൈവിടില്ല. കർത്താവിൽ നാം ആശ്രിയിക്കുമ്പോൾ കർത്താവ് നമ്മുടെ കൂടത്തിൽ നടക്കും, നമ്മുടെ കരം പിടിച്ചു അവിടുന്ന് പോകേണ്ട വഴി അവിടുന്ന് കാണിച്ചു തരും. യേശുക്രിസ്തുവിലേക്ക് ആശ്രയിക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും അവസാനം വരെ സഹിക്കാനുമുള്ള കൃപയും ശക്തിയും നേടാൻ നമ്മെ സഹായിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്