സ്വന്തം സുഖത്തിനും സൗകര്യത്തിനും താല്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ ബലിയാടുകളാക്കുന്നതിനു പകരം തൻ്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടാനും വേദനിപ്പിക്കപ്പെടാനും ഇടയാകരുതെന്ന് ആഗ്രഹിക്കുന്നവരാകണം നമ്മൾ. ഇങ്ങനെ ചിന്തിക്കണമെങ്കിൽ രക്തബന്ധത്തിൽ മാത്രമല്ല സ്നേഹബന്ധത്തിലും കൂടപ്പിറപ്പുകളുണ്ടാകുമെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. എല്ലാവരോടും സ്നേഹമാണന്നു പറയാനും സ്നേഹം പ്രകടിപ്പിക്കാനും നമ്മുക്ക് സാധിക്കുന്നുണ്ടായിരിക്കാം. എന്നാൽ ഉള്ളിൻ്റെയുള്ളിൽ എത്ര പേരോടു നമ്മുക്ക് യഥാർഥ സ്നേഹം കാണും? എത്ര പേർക്കു വേണ്ടി എന്തുത്യാഗം ചെയ്യുവാനും നാം തയ്യാറാകും? ഇതിന് കഴിയണമെങ്കിൽ നിബന്ധനകളില്ലാത്ത സ്നേഹബന്ധത്തിൻ്റെ മാഹാത്മ്യം തിരിച്ചറിയാൻ നമ്മുക്ക് കഴിയണം.

നമ്മൾ അനുദിനം കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും തികച്ചും വ്യത്യസ്തരാണ്. അതുപോലെ, ജൻമംകൊണ്ട് ശുദ്ധരാണ് എല്ലാവരും. സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ഓരോരുത്തരേയും അവരല്ലാതാക്കുന്നത്. ആർക്കും ആരെയും പോലെയാകാൻ സാധിക്കില്ല. അത് രൂപത്തിലായാലും സ്വഭാവത്തിലായാലും. അതുപോലെതന്നെ മറ്റുള്ളവർക്കുവേണ്ടി നൻമചെയ്യാൻ നമ്മുക്ക് എപ്പോഴും സാധിച്ചെന്നു വരില്ല. എന്നാൽ അവരെ വേദനിപ്പിക്കാതിരിക്കാനും കഷ്ടപ്പെടുത്താതിരിക്കാനും നമ്മുക്ക് സാധിക്കും. നാം വഴി മറ്റുള്ളവർക്കു ലഭിക്കേണ്ടതു സുഖവും സന്തോഷവുമുണ്, ദു:ഖവും ദുരിതവുമല്ല എന്ന തിരിച്ചറിവിലേക്കും നമ്മൾ വളരണം.

നാം ഓരോരുത്തരുടെയും, സമൂഹത്തിലും, ജോലി സ്ഥലലങ്ങളിലും, കുടുബ ജീവിതത്തിലും, ദുർബലരായവരുടെ പോരായ്മകൾ വരുമ്പോൾ സഹിക്കുകയും, ക്ഷമിക്കുകയും ചെയ്യുക.

ദുർബലർ നമ്മൾക്കെതിരെ ശത്രുതയോട് പെരുമാറുമ്പോഴും, ദുർഭാഷണങ്ങൾ നടത്തുമ്പോളും അവരെ ശപിക്കാതെ, അനുഗഹിച്ച് പ്രാർത്ഥിക്കുകയും, അവരെ കർത്താവിന്റെ കരങ്ങളിൽ ഏൽപിക്കുകയും ചെയ്യുക. ദുർബലരായവരുടെ പോരായ്മകൾ സഹിക്കാൻ ദൈവം കൃപ പ്രദാനം ചെയ്യുകയും, അനുഗ്രഹിക്കുകയും ചെയ്യട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്