ജ്ഞാനിയായ സോളമൻ രാജാവ്, നൂറ്റാണ്ടുകള്‍ക്കു മുമ്പു കുറിച്ചിട്ട ഈ സാരോപദേശ ശകലം അന്നത്തെക്കാള്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുന്നു. മക്കളെക്കുറിച്ചുള്ള ആധിയും വ്യഥയും ലോകാരംഭം മുതല്‍ നമുക്കു കാണാന്‍ കഴിയും. ആദിമാതാപിതാക്കന്മാരായ ആദവും ഹവ്വയും ആബേലിനെ ഓര്‍ത്തും കായേനെ കുറിച്ചു ചിന്തിച്ചും ദുഃഖിച്ചവരായിരുന്നുവല്ലോ. കാലം കഴിയും തോറും മാതാപിതാക്കളുടെ മക്കളെ കുറിച്ചുള്ള ആധിയും വ്യഥയും വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. വളര്‍ന്നു വരുന്ന ആധുനിക തലമുറയുടെ അപഥസഞ്ചാരമാണ് മാതാപിതാക്കളെ ദുഃഖത്തിലേക്കു തള്ളിവിടുന്നത്.

അഭ്യസനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നതു വിദ്യാഭ്യാസമാണ്. ‘വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം. അറിവു സംസ്കാരത്തിലേക്കും സത്സ്വഭാവത്തിലേക്കും നയിക്കുമ്പോള്‍ മാത്രമേ വിദ്യഭ്യാസം പൂർണമാവുകയുള്ളൂ. താന്‍ തെരഞ്ഞെടുത്ത മേഖലയില്‍ തന്റെ പ്രാവീണ്യം തെളിയിക്കുവാന്‍ കഴിഞ്ഞിട്ടും ,സംസ്കാരമുള്ളവനും, ജീവിതമൂല്യങ്ങള്‍ക്കു വിലകല്പിക്കുന്നവനും മനുഷ്യസ്നേഹി ആകുവാനും അവനു കഴിയാതെ പോകുന്നു. ഒരു നല്ല മനുഷ്യനായി എങ്ങനെയാണു ജീവിക്കേണ്ടത് എന്നു പഠിക്കാത്ത ഒരുവന്‍ നേടിയെടുത്ത വിദ്യയും പ്രാവീണ്യവും അര്‍ത്ഥമില്ലാത്തതായി മാറുന്നു. അതിനാല്‍ ഒരു ബാലന്‍ ആദ്യം പഠിക്കേണ്ടതു ഒരു മനുഷ്യനായി ജീവിക്കേണ്ട വഴി ഏതാണ് എന്നാണ്. അതു പഠിക്കാത്തതുകൊണ്ടു അവന്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉപദ്രവകാരിയായി മാറുകയും ചെയ്യുന്നു.

അറിവും വിവേകവും സമ്മേളിക്കുമ്പോഴാണു ജ്ഞാനം പൂര്‍ണ്ണമാകുന്നത്. ആ ജ്ഞാനം പ്രാപിക്കണമെങ്കില്‍ ദൈവഭക്തി അനിവാര്യമാണു എന്നു സോളമൻ പറയുന്നു. ഒരു വ്യക്തിയിൽ ആരോഗ്യപരമായ വ്യക്തിത്വം വളരുന്നതിൽ അവൻറെ /അവളുടെ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ദൈവ വിശ്വാസത്തിലും സാമൂഹിക നന്മയിലും ഉള്ള താല്പര്യം ഒരു വ്യക്തിയിൽ വളർന്നു വികസിക്കണമെങ്കിൽ മാതാപിതാക്കളിൽ നിന്നുള്ള ശരിയായ മാതൃകയും മാർഗനിർദേശവും കുട്ടികൾക്ക് ലഭിച്ചിരിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്