ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കാനും മുൻകരുതലിനായും ഈ വർഷവും പൊതുവായി പാപ്പ പ്രാർത്ഥിക്കാനായി പോകില്ല എന്നാണ് വത്തിക്കാനിൽ നിന്ന് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നല്ല മഴയും കാറ്റും തണുപ്പും ഉണ്ടായിരുന്നിട്ട് പോലും പാപ്പ മാതാവിൻ്റെ രൂപത്തിന് മുന്നിൽ വന്ന് രാവിലെ 7.30നാണ് പാപ്പ പൊതുപരിപാടികൾ ഒഴിവാക്കി പ്രാർത്ഥിച്ചത്. അതിന് ശേഷം കഴിഞ്ഞ വർഷം റോമിലെ മാതാവിൻ്റെ മേജർ ബസിലിക്കയിൽ പാപ്പ സ്ഥിരം പ്രാർത്ഥിക്കാൻ പോകാറുള്ള സാളുസ് പോപ്പുളി റോമാനി എന്ന മാതാവിൻ്റെ രൂപത്തിൻ്റെ മുന്നിൽ പ്രാർത്ഥിച്ച് ബസിലിക്കയിൽ വി. ബലി അർപ്പിച്ചിരുന്നു.

റോമിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ സ്മാരകം 12 മീറ്ററോളം ഉയരത്തിലുള്ള പീഠത്തിലുള്ള വെങ്കലത്തിൽ തീർത്ത മനോഹരമായ രൂപമാണ്. പീഠത്തിന്റെ ചുവട്ടിലായി നാല് സുവിശേഷകൻമാരുടെ പ്രതീകാത്മക രൂപങ്ങളും ഉണ്ട്.

1857 ൽ പിയൂസ് ഒമ്പതാം പാപ്പ പരി. കന്യാകാമറിയത്തിന്റെ അമലോത്ഭവ രഹസ്യം പ്രഖാപിച്ചപ്പോൾ അതിന്റെ സ്മരണക്കായി മൂന്ന് വർഷങ്ങൾക്കുള്ളിൽ സ്ഥാപിച്ചതാണ്. കൊറോണ വൈറസിന്റെ പുതിയ രൂപമാറ്റം പടരാതിരിക്കാൻ ഇറ്റാലിയൻ ഗവൺമെന്റ് ഡിസംബർ 6 മുതൽ ജനുവരി 15 വരെ വാക്സിൽ സ്വീകരിക്കാത്തവർ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് കൂടുന്നത് വിലക്കാൻ സാധ്യതകൾ ഉണ്ട്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്