ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും പരിത്യക്തരാകുന്നവരും പീഡിപ്പിക്കപ്പെടുന്നവരും, ദൈവത്തിന്‍റെ പദ്ധതിയിലും കരങ്ങളിലും സംരക്ഷിക്കപ്പെടും എന്ന് തിരുവചനം ഉറപ്പ് നൽകുന്നു.

തിരുവചനത്തിലൂടെ നോക്കിയാൽ ദൈവം പലവിധ അത്ഭുതങ്ങളും തൻറെ ഭക്തർക്കായി ചെയ്തതായി കാണുവാൻ കഴിയും . ഫറവോയുടെ കരങ്ങളിൽ നിന്നും മോശയും ഇസ്രായേൽ ജനത്തെയും നിന്ന് രക്ഷിച്ചു. ദാനിയേലിനെ സിംഹക്കുഴിയിൽ നിന്ന് രക്ഷിച്ചു. രണ്ടു കല്ലുകൊണ്ട് ഗോലിയാത്തിനെ തകർക്കാനുള്ള ദൈവകൃപ ദൈവം ദാവീദിനു നൽകി. ദാനിയേലിന്റെ പുസ്തകത്തിൽ സൂസന്ന എന്ന സ്ത്രീയെ കള്ളസാക്ഷികളിൽ നിന്നും ദൈവം രക്ഷിച്ചു. നമുക്കു വേണ്ടി പ്രവർത്തിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെ തിരുവചനത്തിലൂടെ ഉടനീളം കാണുവാൻ സാധിക്കും

ബന്ധനസ്ഥരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവര്‍ക്ക് ആഹാരം നല്കുന്ന, അന്ധര്‍ക്കു കാഴ്ചനല്കുന്ന, വീഴുന്നവരെ താങ്ങുന്ന, നീതിമാന്മാരെ സ്നേഹിക്കുന്ന, പരദേശികളെ സംരക്ഷിക്കുന്ന, അനാഥരെയും വിധവകളെയും പരിപാലിക്കുന്ന ഒരു നീതിമാനായ ദൈവമാണ് നമുക്ക് ഉള്ളത് എന്ന് തിരുവചനം വ്യക്തമാക്കുന്നു.ഈ ലോകത്തിൽ നീതിയുള്ളവരായി ജീവിക്കുമ്പോൾ പല പ്രശ്നങ്ങളും പരീക്ഷണങ്ങളും നമുക്ക് നേരിടേണ്ടി വന്നേക്കാം. എന്നാൽ കർത്താവ് നമ്മെ ശക്തീകരിച്ച് അവയിൽനിന്നെല്ലാം നമ്മെ വീണ്ടെടുത്ത് ആത്മീകമായും ഭൗതീകമായും നമ്മെ ഉയർത്തും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്