കർത്താവു നമ്മളെ അനുഗ്രഹിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. യേശുവിന്റെ ജീവിത കാലത്ത് പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍ ജനങ്ങള്‍ എല്ലാ രോഗികളെയും വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും അവന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവരെ സുഖപ്പെടുത്തി (മത്താ. 4:24). ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒന്ന്, യേശു ഇങ്ങനെ ചുറ്റിസഞ്ചരിച്ചുകൊണ്ട്, തന്റെ അടുത്ത് വരാനും രോഗികളെ കൊണ്ടുവരാനും ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. രണ്ട്, ജനങ്ങള്‍ ആ സാഹചര്യം ഉപയോഗപ്പെടുത്തി. അതിനാല്‍ അനേകര്‍ക്ക് അനുഗ്രഹം ലഭിച്ചു. ആയതിനാൽ അവർക്ക് അനുഗ്രഹം ലഭിച്ചു

ഒരിക്കൽ ഒരു കുഷ്ഠരോഗി കടന്നുവന്ന് കര്‍ത്താവേ, അങ്ങേക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന് ഇടപെടാന്‍ ആ കുഷ്ഠരോഗി ഒരവസരം ഉണ്ടാക്കുകയായിരുന്നു. യേശു ആ മനുഷ്യനെ സുഖപ്പെടുത്തി (മത്താ. 8:1-4). കുഷ്ഠരോഗികള്‍ക്ക് ആളുകളുടെ അടുത്ത് വരാന്‍ വിലക്കുള്ളപ്പോഴാണ് (ലേവ്യര്‍ 13:45-46) ഈ കുഷ്ഠരോഗി വന്ന് പ്രാര്‍ത്ഥിക്കുവാന്‍ ലഭ്യമായ അവസരം ഉപയോഗിച്ചത്. അദ്ദേഹം ആ അവസരം ഉപയോഗിക്കാതിരുന്നെങ്കില്‍ കുഷ്ഠരോഗിയായിത്തന്നെ മരിക്കുമായിരുന്നു. സക്കേവൂസ് മരത്തില്‍ കയറിയതുകൊണ്ടാണ് യേശു ആ വീട്ടില്‍ എത്തിയതും ആ കുടുംബം രക്ഷ പ്രാപിച്ചതും. ഒരു കാര്യം ഓര്‍ക്കുക: ഈ മനുഷ്യര്‍ ഇങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കില്‍, അനേകര്‍ക്ക് അനുഗ്രഹവും സൗഖ്യവും കിട്ടുകയില്ലായിരുന്നു.

യേശുവുമായി ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നമ്മള്‍ ഉപയോഗിച്ചെങ്കിലേ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുകയുള്ളൂ. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, വചന ധ്യാനം, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ നിറയാനുള്ള ആഗ്രഹം, പാപബോധവും, പാപത്തെ കുറിച്ചുള്ള മാനസാന്തരവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കണം. നാം ഓരോരുത്തരുടെയും ജീവിതത്തെ ദൈവം അനുഗ്രഹം കൊണ്ട് നിറയ്ക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്