വത്തിക്കാനിലെയും, ലോകത്തിലെവിടെയും ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിക്കുമ്പോൾ പാപ്പായുടെ കൂടെ നിന്ന് സഹായിചിരുന്നയാളായിരുന്നു മോൺ മരീനി. മോൺ. ഗുയിദോ മരീനി 2007 ൽ ബെനഡിക്റ്റ് പാപ്പായുടെ കൂടെ ആരംഭിച്ചു, പിന്നീട് 2013 മുതൽ ഫ്രാൻസിസ് പാപ്പായുടെയും തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. കഴിഞ്ഞ 14 വർഷമായി മാർപ്പാപ്പയുടെ നിഴൽ പോലെ നിലകൊണ്ടിരുന്നു.

2009 ൽ ക്രിസ്തുമസ് പാതിരാ കുർബാന തുടങ്ങുന്നതിനായി പ്രദിക്ഷണം തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ വിശ്വാസികൾക്കിടയിൽ നിന്ന് ഒരു സ്ത്രീ ബാരിക്കേഡ് ചാടിക്കടന്ന് ബെനഡിക്റ്റ് പാപ്പായെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അടിതെറ്റി കാലിടറി വീഴാൻ തുടങ്ങിയ മാർപ്പാപ്പയെ പരിക്കുകൾ ഏല്ക്കാതെ സംരക്ഷിക്കാൻ കഠിന പരിശ്രമം നടത്തിയത് മോൺ. ഗുയിദോയും കൂടെ ഉണ്ടായിരുന്നവരും ആയിരുന്നു. 2016 ജൂലൈ മാസത്തിൽ പോളണ്ടിൽ വച്ച് ഫ്രാൻസിസ് പാപ്പക് സമാനമായ സംഭവം ഉണ്ടായിയപ്പോൾ പാപ്പ കലിടറി വീഴുന്നതിൽ നിന്ന് പാപ്പയെ രക്ഷിച്ചത് മരീനിയാണ്.

കഴിഞ്ഞ ഞായറാഴ്ച ഇറ്റാലിയൻ സമയം 9 മണിക്ക് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചാണ് ഫ്രാൻസിസ് പാപ്പായുടെ കൈവയ്പ്പു വഴി മോൺ മരീനി മെത്രാഭിഷേകം സ്വീകരിച്ചത്. മോൺ മരീനിയുടെ കൂടെ ഇടവക വൈദികരുടെ കാര്യങ്ങൾ നോക്കുന്ന വത്തിക്കാനിലെ കോൺഗിഗേഷനിലെ സെക്രട്ടറിയായി നിയമിച്ച ചിലി സ്വദേശിയായ മോൺ ഗബ്രിയേൽ ഫെറാഡ മൊറെയ്റയെയും മെത്രാനാക്കി ഉയർത്തിയിട്ടുണ്ട്. പാപ്പ വചനസന്ദേശത്തിൽ മെത്രാൻ പദവി സേവനത്തിനുള്ളതാണ് എന്നും അത് ആരെയും കീഴടക്കി ഭരിക്കാനുള്ളതല്ല എന്നും പറഞ്ഞു. മെത്രാൻ പദവി ഏറ്റെടുത്ത മോൺ മരീനിയോടും, മോൺ മൊറെയ്റയോടും മെത്രാൻ എന്ന നിലയിൽ പ്രാർത്ഥിക്കാനും, പഠനത്തിനും കൂടുതൽ സമയം കണ്ടെത്തണം എന്നും ഓർമിപ്പിച്ചു.

ഫോട്ടോ കടപ്പാട് വത്തിക്കാൻ മീഡിയറോമിൽ നിന്ന്

ഫാ ജിയോ തരകൻ

ഹോളിക്രോസ് യൂണിവേഴ്സിറ്റി

നിങ്ങൾ വിട്ടുപോയത്