പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല. പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളവയെ പാപവും പുണ്യവും ആക്കുന്നത്.

നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്. ഇതാ, ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. (നിയമാവർത്തനം 30:15-16). എത്ര വിശുദ്ധമായ വസ്തുക്കളെയും വ്യക്തികളെയും പാപകരമാക്കി മാറ്റാൻ മനുഷ്യനാകും. അതുപോലെ, എത്ര പാപകരമായ സാഹചര്യങ്ങളിലും പാപം ചെയ്യാതിരിക്കാനും മനുഷ്യനാകും. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവാത്മാവിന്റെ സ്വരം ശ്രവിക്കാൻ വിസമ്മതിക്കുകവഴി, ദൈവത്തെയും സഹോദരരേയും സ്നേഹിക്കാൻ സാധിക്കാതെ പോകുന്നിടത്താണ് പാപത്തിന്റെ ഉത്ഭവസ്ഥാനം.

നമ്മുടെ ശരീരത്തെ തളർത്തുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത തിരുരക്തം ഒന്നുമാത്രമാണ്. പാപികളായ നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ, യേശുക്രിസ്തുവിലൂടെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ജീവിതത്തിലെ പാപാവസ്ഥകളെ സ്നേഹാനുഭവങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്