കുഞ്ഞിപ്പൈതങ്ങളുടെ തിരുന്നാൾ ആശംസകൾ❤
🤷♂🧚♀️🧚♀️🧚♂🧚♂🤷♀
ഒരു തെരുവിൽ ജീവന്റെ ശുശ്രുഷ നടത്തിക്കൊണ്ടിരുന്നപ്പോൾ, ഒരു സഹോദരൻ വന്നു പറഞ്ഞു, നിങ്ങൾ ഓരോ വർഷവും 5 കോടി 13 ലക്ഷം ഗർഭസ്ഥ ശിശുക്കൾ ഗർഭശ്ചിദ്രത്തിലൂടെ കൊലചെയ്യപ്പെടുന്നുണ്ടെന്നു പറഞ്ഞല്ലോ. ❤ആ കുഞ്ഞുങ്ങളുടെ ഒക്കെ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ടെന്ന്….. ആ വാക്കുകൾ പ്രോലൈഫ് ശുശ്രുഷ ശക്തമാക്കാൻ വലിയ പ്രചോദനം ആണ് നൽകിയത്.
🌹നമ്മൾ ജീവന്റെ ശുശ്രുഷ ചെയ്യുമ്പോൾ, ഉണ്ണിയായ ഈശോയുടെ ജീവന് പകരം തങ്ങളുടെ കൊച്ചുജീവൻ സമർപ്പിക്കാനിടയായ കുഞ്ഞിപ്പൈതങ്ങളുടെ കൂടെ കോടിക്കണക്കിനു കുഞ്ഞുങ്ങൾ തങ്ങൾക്ക് ആല്മീയ ശക്തിപകർന്ന് നൽകിക്കൊണ്ട് കൂടെയുണ്ടന്ന ബോദ്ധ്യം 25 വർഷക്കാലം ഈ ശുശ്രുഷ ചെയ്യാൻ ഉത്തേജനം നൽകി….. ദൈവത്തിനു നന്ദി.. കുഞ്ഞു മാലാഖകുഞ്ഞുങ്ങൾക്ക് നന്ദി…..
🧚♂വാക്കുകൾ പെറുക്കി പെറുക്കി പറയാൻ തുടങ്ങിയപ്പോൾ,
🧚♀️അമ്മ അപ്പാ എന്ന് വിളിച്ചുതുടങ്ങിയപ്പോൾ,
🧚♂പിച്ചവച്ചു നടക്കാൻ തുടങ്ങിയപ്പോൾ,
🧚♀️അമ്മിഞ്ഞപ്പാൽ കുടിച്ചോണ്ടിരുന്നപ്പോൾ മാറിൽ നിന്ന് പറിച്ചുമാറ്റി കൊലചെയ്യപ്പെട്ട നാഥന്റെ രക്തസാക്ഷികളെ ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി, ജീവന്റെ ശുശ്രുഷയ്ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണേ.
❤ ഒന്നും ഉരിയാടാതെ, ഒന്നും പ്രവർത്തിക്കാതെ രക്തസാക്ഷിത്വം വഹിക്കാൻ അവസരം ലഭിച്ച കുഞ്ഞിപ്പൈതങ്ങളെ, ജീവന്റെ നാഥൻ ഏൽപ്പിച്ച ശുശ്രുഷ കൂടുതൽ തീക്ഷ്ണതയോടെ ചെയ്യുവാൻ ഞങ്ങളെ ബലപ്പെടുത്തണേ.
🧚♂🙏🧚♀️ഇന്ന് സാധിക്കുന്നവരെല്ലാം ഈ മാലാഖ കുഞ്ഞുങ്ങളോട് ചേർന്ന് എല്ലാ ഗർഭസ്ഥ ശിശുക്കൾക്കും സംരക്ഷണം നൽകാൻ 203 മണി ജപമാല ചൊല്ലിക്കാഴ്ചവെക്കാൻ ശ്രമിക്കണേ