ദൈവഹിതമായതും, വചനപരമായ ജീവിതത്താലും പ്രാർത്ഥന എന്ന ശക്തിയാലും, ആണ് തീരുമാനിക്കുന്ന കാര്യം നമ്മൾക്ക് സാധിച്ചു കിട്ടുന്നത്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. കർത്താവ് നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നവനാണ്. എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ദൈവവചന പ്രകാരവും, ദൈവഹിത പ്രകാരവും ആയിരുന്നെങ്കിൽ മാത്രമേ ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയുള്ളു.
കർത്താവ് വിശുദ്ധനാണ്, ആയതിനാൽ നമ്മുടെ ജീവിതവും വിശുദ്ധം ആയിരിക്കണം. നാം പ്രാർത്ഥിക്കുമ്പോൾ ആരോടെങ്കിലും ശത്രുത ഉണ്ടെങ്കിൽ പ്രാർത്ഥിക്കുന്നതിന് മുൻപായി നാം ആ വ്യക്തിയോട് രമ്യപ്പെടുക. സഹോദരന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതാകണം നമ്മുടെ പ്രാർത്ഥനയും പ്രവർത്തിയും. അതുപോലെ പ്രവർത്തി കൂടാതെയുള്ള പ്രാർത്ഥന നിരർത്ഥകമാണ്. നമ്മുടെ ഓരോ പ്രാർത്ഥനയും പരിശുദ്ധാൽമാവ് ഹൃദയത്തിൽ നൽകുന്ന സ്പന്ദനങ്ങളാകണം. നമുക്കെന്താണ് ഏറ്റവും നല്ലത് എന്ന് ദൈവം അറിയുന്നതിനാല്‍ ദൈവഹിതം നിറവേറട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കണം
നമ്മുടെ പ്രാർത്ഥനാകളാകുന്ന നിലവിളികൾ ദൈവം തിരിച്ചറിയുന്നുണ്ടോ?
അത് നമ്മുടെ ദൈവവുമായിട്ടുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കും. പ്രാർത്ഥനയിൽ ദൈവം എന്നെ രക്ഷിക്കും എന്നുള്ള ആഴ്ന്നിറങ്ങിയ വിശ്വാസം ഉണ്ടായിരിക്കണം. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു.നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു പറയുന്നത്.
യാക്കോബ് 5 : 16 ൽ പറയുന്നു, നീതിമാന്റെ പ്രാര്‍ഥന ആയി ശക്തിയുള്ളതും ഫലദായകവുമാണ്. പ്രാർത്ഥനയ്ക്കായി നാം ഒരുങ്ങുമ്പോൾ നമ്മുടെ പ്രവർത്തികൾ നീതിക്കു ചേർന്നതാകണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ