വന്യജീവികളിൽ നിന്നും
മനുഷ്യരെ രക്ഷിക്കാൻ നിയമനടപടികൾ ആവശ്യം.
കൊച്ചി. കാർഷിക മേഖലയിൽ വന്യജിവീ കളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിയമനിർമ്മാണം അടക്കമുള്ള അടിയതര നടപടികൾ കേന്ദ്ര -കേരള സർക്കാർ സ്വീകരിക്കണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വന്യ ജീവികൾ ആക്രമിക്കുന്ന രൂക്ഷമായ അവസ്ഥയിൽ കർഷകർ ഭയത്തിലും ആശങ്കയിലുമാണ്.
മനുഷ്യ -വന്യജീവികളുടെ സഘ ർഷം സംബന്ധിച്ചുള്ള പരാതികൾ വർധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികൾ സ്വീകരിക്കാത്തതും, അർഹിക്കുന്ന നഷ്ട്ടപരിഹാരം ലഭിക്കാത്തതും പ്രതിഷേധാർഹമാണെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
വനം സംരക്ഷിക്കുമ്പോൾത്തന്നെ വിലപ്പെട്ട മനുഷ്യജീവൻ സുരക്ഷിതമായിരിക്കാനും നഷ്ട്ടപരിഹാരം ഉറപ്പുവരുത്താനുമുള്ള അതിവേഗനടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.