എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത് ? എല്ലാവരും പ്രത്യേകിച്ച് ഭാര്യമാരെല്ലാം ഇത് വായിച്ചിരിക്കണം .

കുടുബത്തിനുള്ളിലെ അധികാര വികേന്ദ്രീകരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്.

ഒന്നാമത്തെ ഘട്ടം കുടുബം ആരംഭിക്കുന്നതു മുതലുള്ള 25 വർഷങ്ങളിലെ അവസ്ഥയാണ്. ഈ കാലയളവിൽ അച്ഛനായിരിക്കും എല്ലായിടത്തും അവസാന വാക്ക്.

രണ്ടാമത്തെ ഘട്ടമാരംഭിക്കുന്നതു് കുട്ടികൾ വളർന്ന് സ്വന്തമായി ജോലി ചെയ്യാൻ ആരംഭിക്കുമ്പോഴാണ്. ഈ ഘട്ടത്തിൽ അധികാരം പതിയെ പതിയെ അമ്മയിലേക്ക് മാറുന്നു.

മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാരംഭിക്കുന്നത് കുട്ടികൾ വിവാഹമൊക്കെ കഴിഞ്ഞ് സ്വന്തമായി കുടുബം ആരംഭിക്കുമ്പോഴാണ്. അപ്പോൾ അധികാരം കുട്ടികളിലേക്ക് മാറപ്പെടുന്നു.

ഒന്നാമത്തെ ഘട്ടത്തിൽ നടക്കുന്ന ചില കാര്യങ്ങൾ വിശകലനം ചെയ്യാം.

1. എല്ലാ കാര്യങ്ങളിലും അച്ഛനായിരിക്കും തീരുമാനമെടുക്കുന്നത് . അദ്ദേഹം ഒരു സിംഹ രാജനേപ്പോലെ തന്നെ ഭരണം നടത്തുന്നു.

2. ഈ ഘട്ടത്തിൽ അച്ഛൻ ഒരു സ്വേഛാധിപതി തന്നെയായിരിക്കും. എന്തു നടക്കണം , അഥവാ നടക്കരുത് എന്നതിന്റെ അന്തിമ തീരുമാനം അച്ഛനായിരിക്കും എടുക്കുന്നത്.

3. അനുസരണക്കേടു കാട്ടുന്ന കുട്ടികളെ അച്ഛൻ അതികഠിനമായി ശിക്ഷിക്കുന്നു. കുട്ടികൾക്കു് സ്നേഹത്തേക്കാളേറെ ഭയമായിരിക്കും അച്ഛനെ.

4. എല്ലാ കാര്യങ്ങൾക്കും അച്ഛനെ തന്നെ ആശ്രയിക്കേണ്ട ഗതികേടുള്ളതിനാൽ , അനുസരണക്കേട് കാട്ടിയാലുള്ള ഭവിക്ഷ്യത്ത് എല്ലാവരും നന്നായി മനസ്സിലാക്കിയിരിക്കും.

ഇനി രണ്ടാം ഘട്ടം ആരംഭിക്കുന്നു

1. കുട്ടികൾ പഠനം കഴിഞ്ഞ് സ്വന്തമായി സമ്പാദിക്കാൻ ആരംഭിക്കുന്നു. അപ്പോഴും അമ്മയായിരിക്കും പലപ്പോഴും അവരുടെ ഭക്ഷണ കാര്യങ്ങൾ , തുണി കഴുകൽ എന്നിവ നിർവ്വഹിക്കുക. അപ്പോൾ സ്വഭാവികമായി അമ്മയുമായി നല്ലൊരു സ്നേഹബന്ധം വളർന്നു വരുന്നു.

2. അച്ഛന് കുടുബം പുലർത്തേണ്ടുന്ന ചുമതലയുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള അവസരവും സമയവും പലപ്പോഴും കിട്ടിയിരുന്നില്ല. അതു കൊണ്ട് കുട്ടികളുമായി ദൃഢമായ ഒരു സ്നേഹബന്ധമുണ്ടാക്കാനുള്ള നല്ലഅവസരങ്ങൾ ഒരിക്കലും ഉണ്ടായിരുന്നില്ല.

3. കുടുതൽ സമയം അമ്മയോടൊത്ത് ചിലവഴിക്കുന്നതിനുള്ള സാഹചര്യം കുട്ടികൾക്ക് കിട്ടുമെന്നതിനാൽ അമ്മയുമായി അതിദൃഢമായ ഹൃദയബന്ധം തന്നെ ഉണ്ടാകുന്നു. അച്ഛന്റെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഇരകളാണ് തങ്ങളെന്ന് അവർ കൂട്ടായി വിശ്വസിക്കുന്നു.

4. ഈ സമയത്ത് അമ്മ കേന്ദ്രസ്ഥാനത്തു വരുന്നു. വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അമ്മയായിരിക്കും ആദ്യം അറിയുക. അതിനാൽ തന്നെ അമ്മക്ക് മുൻഗണന ലഭിക്കുന്നു.

5. ഈ സമയം അച്ഛൻ , കുട്ടികളുമായി, ദൃഢമായ , ഊഷ്മളമായ ഹൃദയ ബന്ധങ്ങളുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നു. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈയ്യെത്താ ദൂരത്തെത്തിയിരിക്കും.

6. ഈ സമയത്ത് അമ്മക്ക് തന്റെ ആവശ്യങ്ങൾ സാധിച്ചു കിട്ടുന്നതിന് അച്ഛനെ തന്നെ ആശ്രയിക്കേണ്ട ആവശ്യകത കുറഞ്ഞു വരുന്നു. അപ്പോൾ സ്വഭാവികമായും അച്ഛനെ പഞ്ചപുശ്ചമടക്കി അനുസരിച്ചിരുന്നതിന് മാറ്റം സംഭവിക്കുന്നു. ആ സമയം സ്വഭാവികമായി കുടുബത്തിൽ അസ്വാരസ്യം ഉടലെടുക്കുന്നു.

അടുത്തത് മൂന്നാം ഘട്ടമാണ്.

1. കുട്ടികൾ സമ്പാദിക്കാൻ ആരംഭിക്കയും സ്വന്തമായി ഒരു കുടുബം ആരംഭിക്കയും ചെയ്യുന്നു.

2. ഈ സമയത്ത് കുടുബത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ കുട്ടികൾ അമ്മയുടെ ഭാഗം ചേർന്ന് അച്ഛനെ ഒറ്റപ്പെടുത്തുന്നു. തങ്ങളെ അടിച്ചമർത്തി ഭരിച്ചതിന് പ്രതികാരം ആരംഭിക്കയായി.

3. കുട്ടികൾ അമ്മയെ ശല്ല്യപ്പെടുത്തരുതെന്ന് അച്ഛന് താക്കീത് കൊടുക്കുന്നു.

4. അദ്ദേഹത്തിന് സ്വന്തമായി കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിൽ കഷ്ടകാലം കൂട്ടത്തോടെ ആരംഭിക്കുകയായി. കുട്ടികളെ അക്ഷരംപ്രതി അനുസരിക്കേണ്ടുന്ന അവസ്ഥ അപ്പോൾ സംജാതമാകുന്നു. വീഴ്ച പടുകുഴിയിലേക്കു തന്നെ.

5. ഈ സമയം മാനസിക സമ്മർദ്ധം മൂലം കേട്ടുകേൾവി മാത്രമുള്ള പല രോഗങ്ങളും അച്ഛന് പിടിപെടുന്നു. അപ്പോഴാണ് തന്റെ പാളിപ്പോയ ദൂതകാല ഭരണതന്ത്രത്തേപ്പറ്റി അച്ഛൻ പശ്ചാത്തപിക്കാൻ ആരംഭിക്കുന്നത്.

6. ഈ സമയത്ത് ഉയർന്ന രക്ത സമ്മർദ്ധം, പക്ഷവാതം, ഹൃദ്രോഗം തുടങ്ങിയ കുടുബത്തിൽ പിറന്ന രോഗങ്ങൾക്ക് അടിമയായിത്തീർന്നിരിക്കും. മക്കളൊത്തിരിയുണ്ടെങ്കിലും ഒരു പ്രയോജനവും ഇല്ലല്ലോയെന്ന് സ്വയം പരിതപിക്കാനാരംഭിക്കുന്നു.

7. ഗുണപാഠം. എല്ലാ അച്ഛന്മാരും തനിക്കും ഭാവിയിൽ ഒരു വീഴ്ചയുണ്ടാകും എന്ന ഓർമ്മയോടെ ഭാര്യയോടും , മക്കളോടും പെരുമാറുക.

8. നിങ്ങൾ ഭാര്യയെ അടിച്ചമർത്തിയാണ് ഭരിച്ചതെങ്കിൽ അവളുടെ കൈയ്യിൽ ഭരണം കിട്ടുമ്പോൾ നിങ്ങളെ വെറുതെ വിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

9. നിങ്ങൾ ഭരണം കൈയാളിയപ്പോൾ എങ്ങനെയാണ് പെരുമാറിയിരുന്നത്? ഒരു സ്നേഹസമ്പന്നനായ, കരുണയും, വാത്സല്യവുമുള്ള ഒരാളായാണോ അതോ സ്വേഛാധിപതിയായ, കിരാതനായ ഒരാളായാണോ നിങ്ങൾ പെരുമാറിയിരുന്നത്?

10. ഓർമ്മിക്കുക … കുട്ടികൾ എപ്പോഴും അമ്മയുടെ പക്ഷത്തായിരിക്കും. അതുകൊണ്ട് നീതിപൂർവ്വകമായി, നിഷ്പക്ഷമായി അവരുടെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കണം.

11. അതുകൊണ്ട് ഈ കാര്യങ്ങൾ നല്ലപോലെ മനസ്സിൽ പതിപ്പിച്ചാകണം കുടുംബം ഭരിക്കേണ്ടത് . അല്ലെങ്കിൽ അവസാന നാളുകളിൽ അവരുടെ ദയക്കുവേണ്ടി യാചിക്കേണ്ടി വരും. ഏകനായി ഒരു സഹായവുമില്ലാതെ വരുന്ന അവസ്ഥ എത്ര ഭീകരമാണ്?

12. ഭാര്യമാർക്ക് / അമ്മമാർക്ക് ഒരു മുന്നറിയിപ്പ്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ? ഭർത്താവിൻ്റെ കാലശേഷം മേൽഗതി തന്നെയായിരിക്കും നിങ്ങളേയും കാത്തിരിയ്ക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

പ്രീയപ്പെട്ട കുട്ടികളോട് ഒരു അഭ്യർത്ഥന.ഒരിക്കലും നിങ്ങൾ നിങ്ങളുടെ അച്ഛനെ കൈ വെടിയരുത്. അദ്ദേഹം തന്റെ സുഖ സൗകര്യങ്ങൾ നിങ്ങൾക്കുവേണ്ടി ത്യജിച്ചതിനാലാണ് നിങ്ങൾ നല്ല നിലയിലായത്. അച്ഛനേയും അമ്മയേയും ബഹുമാനിക്കുക. നിങ്ങളെ നിങ്ങളാക്കിയത് അവരാണ്. ഓർക്കുക…

നിങ്ങൾ അളക്കുന്ന കോലുകൊണ്ട് നിങ്ങളും അളക്കപ്പെടും.

മാതാപിതാക്കളെ അവഗണിച്ച് നിങ്ങൾ ശാപം തലയിലേറ്റരുത്.

അമ്മമാരോട്…

അച്ഛനെതിരായി ഒരിക്കലും മക്കളെ തിരിച്ചു വിടരുത്..

രക്ഷകർതൃത്വം എന്നത് സന്തോഷപ്രദമായ ഒന്നാണെങ്കിലും അത്ര എളുപ്പമായ കാര്യമല്ല.അതെങ്ങനെയാകണം എന്നത് തനിയെ പഠിക്കേണ്ടുന്ന ഒന്നാണ്.

എല്ലാവർക്കും സമാധാനവും , സംതൃപ്തിയും , അനുഗ്രഹീതവുമായ ഒരു ഭാവി ആശംസിക്കുന്നു.

നിങ്ങൾ വിട്ടുപോയത്