➖

🔴 എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല?

➖

അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവിനോട് കേരള സമൂഹം എത്രമാത്രം നന്ദി പറഞ്ഞാലും അധികമാകില്ല. രാഷ്ട്രീയക്കാർപോലും, തീവ്രവാദികളെ ഭയന്ന് മിണ്ടാൻ മടിച്ചിരുന്ന ചില സത്യങ്ങൾ പ്രവാചകനടുത്ത ധീരതയോടെ അദ്ദേഹം വിളിച്ചു പറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം ഇതാ, ഇപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അത് ശരിയെന്ന് തലകുലുക്കി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

കമ്മ്യൂണിസ്റ്റുകൾക്ക് കാര്യം മനസ്സിലായി –

കേരളം ഭരിക്കുന്ന പ്രമുഖ കക്ഷിയായ സി.പി.എം വളരെ വ്യക്തമായ ഭാഷയിൽ അത് അംഗീകരിച്ചു കഴിഞ്ഞു. വർഗീയ-തീവ്രവാദ സ്വഭാവങ്ങളിലേക്ക്, യുവജനങ്ങളെ കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ആകർഷിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങൾ സംസ്ഥാനത്ത് നടന്നു വരുന്നുണ്ടെന്ന് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ഘടകങ്ങൾ നൽകിയ കുറിപ്പിൽ സിപിഎം വ്യക്തമാക്കുന്നു.

” പൊതുവെ വർഗീയ ആശയങ്ങൾക്ക് കീഴ്പ്പെടാത്ത” ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് പോകുന്നുണ്ടത്രേ! എന്ന ബാലൻസിംഗ് പ്രസ്താവനയും ഇടയ്ക്ക് തിരുകിയിട്ടുണ്ട്. അത് ഏതാണാവോ? എത്ര ശതമാനമുണ്ട്? എങ്ങനെയാണാവോ ഇവരുടെ ‘ഭീകര’പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്? ഇതൊക്കെ വ്യക്തമാക്കാനുള്ള ബാധ്യതയും ഈ എഴുതിയവർക്കുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ വിമർശനമാണ് ആ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് യാഥാർത്ഥ്യത്തെ അംഗീകരിക്കലാണ്.

“ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളസമൂഹത്തിൽ രൂപപ്പെടുന്നു എന്നത് അതീവഗൗരവമായ കാര്യങ്ങളാണ്..”

“മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച്, മുസ്ലിം വർഗീയ തീവ്രവാദരാഷ്ട്രീയം വളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന യഥാർത്ഥ്യം നാം കാണേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്നും മനസ്സിലാക്കണം”

രാജ്യത്ത് മതതീവ്രവാദവും ഭീകരതയും വളരാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐഎസ് ഭീകരർ സജീവമായി രംഗത്തുണ്ട്.“മാധ്യമം പത്രത്തിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലും ഇടപെട്ട് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് ” സർക്കുലർ പറയുന്നു

എൻ.ഐ.എ പറഞ്ഞത്- ഭീകര പ്രസ്ഥാനങ്ങളുടെ പ്രസരണം ഗൗരവതരമായി കണക്കാക്കണമെന്ന തെളിവ് സഹിതമുള്ള എൻ.ഐ.എ റിപ്പോർട്ട് ഇതോടൊപ്പം ചേർത്തു വയ്ക്കണം.” ഫേസ്ബുക്ക്, ട്വിറ്റർ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ തീവ്രമത വൈകാരികതയുള്ള യുവാക്കളെ ലക്ഷ്യം വച്ചാണ് ഐഎസ് ഭീകരർ പ്രവർത്തിക്കുന്നത്. ഇതിനോടകം 37 കേസുകളിലായി 168 പേരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അറസ്റ്റ് ചെയ്തു കഴിഞ്ഞു “

ഏതായാലും പിതാവു പറഞ്ഞ കാര്യം ഒരാഴ്ചയ്ക്കകം ഭരിക്കുന്ന പാർട്ടി അംഗീകരിച്ചത് ശുഭോദർക്കമാണ്.

മറ്റു പാർട്ടികൾ എന്തു പറയുന്നു?

പിതാവു നിലപാടിൽ ഉറച്ചു നിന്നതോടെ, കാറ്റു മാറി വീശുന്നത് വ്യക്തമായ മറ്റു പാർട്ടികൾ, താമസിച്ചാണെങ്കിലും ചുവടുമാറ്റി സത്യത്തിലേക്ക് തിരിയുന്നത് സന്തോഷകരമാണ്.

കോൺഗ്രസ് പ്രസിഡൻറ് പാലായിൽ എത്തി ബിഷപ്പിനെ കണ്ടത് കാര്യങ്ങൾ ആ പാർട്ടിയും മനസ്സിലാക്കുന്നു എന്നതിലേക്കാണ് നീങ്ങുന്നത്. കേരള കോൺഗ്രസും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, മുസ്ലിംലീഗിനാണോ കാര്യങ്ങൾ അറിയാത്തത്? എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണത്തെക്കുറിച്ച് ഇവരാരും മിണ്ടുന്നില്ല?

ഈ സി.പി.എം സർക്കുലർ, ചാനലുകാർ അതർഹിക്കുന്ന ഗൗരവത്തോടെ ചർച്ചയ്ക്ക് എടുക്കട്ടെ.

ഇനി സർക്കാർ ചെയ്യേണ്ടത്

Closeup of crime scene tape with police officers and police car in background. Utahlypse 2011

ഇനി വേണ്ടത്, വെള്ളം ചേർക്കാത്ത നയവും, മുൻവിധികളില്ലാത്ത അന്വേഷണവുമാണ്. കുഴൽപ്പണം -സ്വർണ്ണം – മയക്കുമരുന്ന് -തീവ്രവാദന്ധങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരണം. ചാരിറ്റിയുടെ മറവിൽ പണം ഒഴുകുന്നത് അന്വേഷിക്കണം.

ഒപ്പം, താലിബാനിസത്തിനു കുടപിടിക്കുന്ന യാതൊരു പ്രതികരണവും കേരള സമൂഹത്തിൽ നിന്ന് ഉണ്ടാകാതിരിക്കാൻ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. മറിച്ചായാൽ, ഇപ്പോക്ക് അപകടത്തിലേക്കാണ്.

പ്രതീക്ഷയുണർത്തുന്ന വാക്കുകൾ പക്ഷേ..

-പിതാവ് പറഞ്ഞത് എന്തെന്ന് സുധാകരൻ താമസിച്ചാണ് വായിച്ചത് എന്ന് തോന്നുന്നു! അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെ: “ബി​​​ഷ​​​പ്പി​​​ന്‍റെ വാ​​​ക്കു​​​ക​​​ളെ അ​​​വി​​​ശ്വ​​​സി​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗം പൂ​​​ര്‍​ണ​​​മാ​​​യി കേ​​​ള്‍​ക്കു​​​മ്പോ​​​ള്‍ ഉ​​​ദ്ദേ​​​ശ്യ​​​ശു​​​ദ്ധി വ്യ​​​ക്ത​​​മാ​​​ണ്. ജി​​​ഹാ​​​ദ് എ​​​ന്ന പ​​​ദം ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത​​​ല്ല. കാ​​​ല​​​ങ്ങ​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ന്‍റെ യാ​​​ഥാ​​​ര്‍​ഥ്യ​​​മെ​​​ന്തെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ജ​​​ന​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന മാ​​​ത്രം ന​​​ട​​​ത്തി​​​യാ​​​ല്‍ പോ​​​രാ, ന​​​ട​​​പ​​​ടി​​​ക​​​ളും വേ​​​ണം.”

കൊള്ളാം.. കൊള്ളാം പക്ഷേ ശ്രീ സുധാകരാ, ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ, തനി സുധാകരൻ സ്റ്റൈലിൽ കുറച്ചുകൂടി വ്യക്തവും ശക്തവുമായിത്തന്നെ ഒരു സമഗ്രാന്വേഷണമങ്ങ് ആവശ്യപ്പെട്ട് രംഗത്തിറങ്ങുക.

ഒപ്പം കിട്ടിയത്: ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട!-മലപ്പുറത്ത് പൂക്കോട്ടുപാടം കൂറ്റംമ്പാറയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പൂക്കോട്ടുപാടത്ത് നടന്നത്. ആമ്പുക്കാടൻ സുഹൈലിന്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ 6 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് വകുപ്പിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. കഞ്ചാവിന്റെ സൂക്ഷിപ്പുകാരായ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്സൈസ് സംഘം പിടികൂടുകയും ചെയ്തു.- സൈ

Simon Varghese