വസ്ത്രത്തിന്റെ വെണ്മ ഹൃദയത്തിലും കാത്തുസൂക്ഷിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിയോട്.
..കഴിഞ്ഞ മൂന്ന് വർഷം അമ്മയുടെ വാത്സല്യത്തോടെ ഒരു രൂപതയെ മുഴുവൻ നെഞ്ചേറ്റിയ ഈ സന്യാസിനിയെ.
.നന്ദി..
കരുതലയായി താങ്ങായി തണലായി കൂടെ നിന്നതിന്നന്ദി..മറന്ന് പോകുമായിരുന്ന ഉത്തരവാദിത്തങ്ങൾ സ്നഹപൂർവം ഓർമ്മിച്ചു തന്നതിന്നന്ദി.
.ഞങ്ങൾ പോലും അറിയാതെ പ്രാർത്ഥനകളിൽ ഞങ്ങളെ ചേർത്ത് വെച്ചതിന് നന്ദി
.ഒരിക്കൽ പോലും അരങ്ങത്ത് വരാതെ അണിയറയിൽ ഏൽപ്പിക്കട്ടെ വേഷം ആരിലും അസൂയ ജനിപ്പിക്കുമാറ് ആടിതീർത്തതിന് നന്ദി
പലപ്പോഴും സങ്കടങ്ങളിലും വിഷമങ്ങളിലും കൂടെ നിന്ന് അമ്മ എന്ന് വാക്കിനു അർത്ഥം നൽകിയതിന് നന്ദി
.സ്വന്തം കുടുംബം പോലെ കഴിഞ്ഞ് പോയ മൂന്ന് വർഷം സംഘടനയെ ചേർത്ത് പിടിച്ചതിന്..നന്ദി..
ഇനിയും പറയാൻ ബാക്കി വെയ്ക്കുന്ന പകർന്നു തന്ന അനേകം നന്മകൾക്ക്, തിരിച്ചു തന്നാൽ മതിയാകാത്ത സ്നേഹത്തിന്..പുഴ ഒഴുകണം..
സന്യാസി സഞ്ചാരിക്കണം..
രണ്ടും കെട്ടികിടന്നാൽ മലിനമാകും. സ്നേഹം നിറഞ്ഞ അമ്മേ,ഉള്ളൂലയ്ക്കുന്ന വേദനയോടെ ഞങ്ങൾ യാത്രമൊഴി പറയുന്നു.അഭംഗുരം യാത്ര തുടരുക..
ചെന്നെത്തുന്ന ഇടങ്ങളിൽ ഇനിയും എത്രയോ പേർക്ക് ക്രിസ്തുവിന്റെ മുഖമാകാൻ..
ധന്യമീ ജീവിതം.
നന്ദി… നന്ദി…
നന്ദിറെറ്റിയമ്മേ
Cml Kothamangalam Diocese