സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു.

ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ  ആൽബം…”ജീവാംശം”…
ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന പതിനൊന്നു വയസ്സുകാരി നൈഗമോൾ തന്റെ പാട്ടു കൊണ്ടും അഭിനയം കൊണ്ടും നമ്മുടെ ഹൃദയത്തിൽ ഒരു നനവ് പടർത്തും തീർച്ച..
എല്ലാവരും മുഴുവനും കാണണം ഇഷ്ട്ടമായാൽ മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ

ദൈവത്തിന്റെ ദാനമായ ജീവൻ സംരക്ഷിക്കപ്പെടണം. ഒരോ കുഞ്ഞും ദൈവസ്നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്നു. ഉദരത്തിലെ കുഞ്ഞിനെ ക്രൂരമായി കൊല്ലുവാൻ തയ്യാറായ ഒരു കുടുംബത്തിന്റെ പിന്നിടുണ്ടായ വേദനിപ്പിക്കുന്ന അവസ്ഥയാണ്ജീവാംശം.

ഉദരത്തിലെ കുഞ്ഞിനെ കൊല്ലരുതെന്ന് ഒരോ പ്രേക്ഷകനെയും ഓർമ്മിപ്പിക്കുന്ന ദൃശ്യആവിഷ്കാരം.

ജീവസമൃദ്ധിയുടെ
ജീവന്റെ സംരക്ഷണത്തിന്റെ മനോഹരമായ സന്ദേശം.ജീവന്റെ മഹത്വം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

ജീവൻ സംരക്ഷിക്കുവാനും ,ആദരിക്കുവാനും ,ജീവൻെറ സമഗ്ര സംരക്ഷണത്തിനായി പ്രവർത്തിക്കുവാനും തീരുമാനം എടുക്കുവാൻ അഭ്യര്ത്ഥിക്കുന്നു .

സസ്നേഹം ,

സാബു ജോസ്

സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്, സീറോ മലബാർ സഭ &ആനിമേറ്റർ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.

ഫോൺ 9446329343

ആശംസകൾ

നിങ്ങൾ വിട്ടുപോയത്