ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ചെറുതെന്നു കരുതുന്ന കണ്ടൽക്കാടുകൾ വലിയ കാര്യമാണു ചെയ്യുന്നത്. നിത്യഹരിത വനങ്ങളേക്കാൾ 5 ഇരട്ടിയിലേറെ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ കണ്ടൽക്കാടുകൾ വലിച്ചെടുക്കുമെന്ന് ഗവേഷകർ പറയുന്നു. ചെളിക്കുണ്ടായിക്കിടക്കുന്ന ഒരു സ്ഥലം എന്നതിലുപരി ഒട്ടേറെ ജീവികളുടെ വാസസ്ഥലംകൂടിയാണ് കണ്ടൽക്കാടുകൾ. 2015ൽ പാരിസിൽ നടന്ന സമ്മേളനത്തിനു ശേഷമാണ് ജൂലൈ 26 രാജ്യാന്തര കണ്ടൽദിനമായി പ്രഖ്യാപിച്ചത്. ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്നു മരിച്ചതിന്റെ ഓർമദിനത്തിലാണ് ഈ ദിനം ആചരിക്കുന്നത്. കൊച്ചി നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ കായൽത്തീരത്തെ കണ്ടൽക്കാടുകൾ.

Josekutty Panackal (PhotoJournalist)

നിങ്ങൾ വിട്ടുപോയത്