കാനോന്‍ നിയമവും സഭാ ചട്ടങ്ങളും ലംഘിച്ചതിനാല്‍ ലൂസിയുടെ വാദങ്ങള്‍ വത്തിക്കാനും അംഗീകരിച്ചില്ല; ലൂസി കളപ്പുര ഇനി മഠത്തില്‍ നിന്നും മാറേണ്ടി വരും ! വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എഫ്‌സിസി സന്യാസ സമൂഹത്തിന്റെ പോരാട്ടം വിജയം !

കോഴിക്കോട് : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ് ( എഫ്‌സിസി) സന്യാസ സമൂഹത്തിലെ അച്ചടക്ക നടപടിക്ക് വിധേയായ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാനിലെ സഭാ കോടതി ശരിവച്ചു.

സഭയുടെ ചട്ടവും നിയമവും ലൂസി കളപ്പുര ലംഘിച്ചുവെന്ന അധികൃതരുടെ കണ്ടെത്തലാണ് സഭാ കോടതിയും ശരിവച്ചത്. ഇതോടെ എഫ്‌സിസി സന്യാസ സമൂഹത്തില്‍ നിന്നും ലൂസി കളപ്പുര ഇറങ്ങികൊടുക്കേണ്ടി വരും.

നേരത്തെ സഭയുടെ ചട്ടങ്ങളും കാനോന്‍നിയമങ്ങളും ലംഘിച്ചതിന്റെ പേരില്‍ സന്യാസ സഭാ അധികതരാണ് ലൂസി കളപ്പുരയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ലൂസി കളപ്പുരയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കി വിശദീകരണം കേട്ട ശേഷമാണ് സന്യാസ സമൂഹം നടപടി സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്ന് പരസ്യമായി തന്റെ സന്യാസ സമൂഹത്തിനെതിരെ ഇവര്‍ ആക്ഷേപങ്ങള്‍ ചൊരിയുകയായിരുന്നു

ഇതോടെ സന്യാസ സഭയുടെ കീഴിലുള്ള കോണ്‍വെന്റില്‍ നിന്നും ലൂസി കളപ്പുര മാറികൊടുക്കേണ്ടി വരും. സഭയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായിരുന്ന ലൂസി കളപ്പുര കഴിഞ്ഞ മെയിലാണ് വിരമിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലൂസി കളപ്പുരയുടെ ശമ്പളം മഠം അധികൃതര്‍ക്ക് നല്‍കുന്നില്ല.

SN

നിങ്ങൾ വിട്ടുപോയത്