Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു.

മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന് അഞ്ച് ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളും 424 വൈദികരും 250 ഇടവകകളുമായി തൃശൂർ അതിരൂപത വളർന്നു.

ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം പുതിയ രൂപതകൾ തൃശ്ശൂരിൽനിന്നും രൂപപ്പെട്ടു.

പൂർവികരായ എല്ലാ സഭാധികാരികളെയും വൈദികരെയും സന്യസ്തരെയും അത്മായരെയും ഇന്ന് പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുന്നു.

ഇപ്പോൾ അതിരൂപതയെ നയിക്കുന്ന ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെയും സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിനെയും അതിരൂപതയിലെ എല്ലാ വൈദികരെയും സന്യസ്തരെയും അത്മായരെയും പ്രത്യേകം സമർപ്പിച്ചു ദൈവത്തോടു പ്രാർത്ഥിക്കാം.

തൃശൂർ അതിരൂപതദിനത്തിന്റെ പ്രാർത്ഥനകളും ആശംസകളും ഏവർക്കും നേരുന്നു

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പി.ആർ.ഒ.

നിങ്ങൾ വിട്ടുപോയത്